Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightഫർണിച്ചർ വിതരണം

ഫർണിച്ചർ വിതരണം

text_fields
bookmark_border
കൊടുവള്ളി: കിഴക്കോത്ത് ഗ്രാമപഞ്ചായത്ത് അനുവദിച്ച പട്ടികജാതി വിദ്യാർഥികൾക്കുള്ള ഫർണിച്ചറി​െൻറ വിതരണോദ്ഘാടനം കിഴക്കോത്ത് ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് എൻ.സി. ഉസയിൻ നിർവഹിച്ചു. വികസന സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ വി.എം. മനോജ് അധ്യക്ഷത വഹിച്ചു. ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ കെ.കെ. ജബ്ബാർ, ഒ.കെ. അബ്ദുറഹിമാൻ കുട്ടി, എം. അബ്ദു ശുക്കൂർ എന്നിവർ സംസാരിച്ചു. 'ലഹരി നിങ്ങള്‍ക്ക് പറയാനുള്ളത്' കൊളാഷ് പ്രദർശനം കൊടുവള്ളി: 'ലഹരി നിങ്ങള്‍ക്ക് പറയാനുള്ളത്' എന്ന തലക്കെട്ടില്‍ കേരള എക്‌സൈസ് വകുപ്പി​െൻറ സഹകരണത്തോടെ കളരാന്തിരി ടൗണ്‍ എം.എസ്.എഫ് കമ്മിറ്റി സംഘടിപ്പിച്ച കൊളാഷ് പ്രദര്‍ശനവും പ്ലക്കാര്‍ഡ് നിര്‍മാണവും ശ്രദ്ധേയമായി. മുന്‍ എം.എല്‍.എ വി.എം. ഉമ്മര്‍, സി.എച്ച് സ​െൻറര്‍ ജനറല്‍ സെക്രട്ടറി എം.എ. റസാക്ക്, കൊടുവള്ളി സബ് ഇന്‍സ്‌പെക്ടര്‍ പ്രജീഷ്, മുനിസിപ്പല്‍ മുസ്ലിം ലീഗ് ജനറല്‍ സെക്രട്ടറി കെ.കെ.എ. കാദര്‍, നിയോജകമണ്ഡലം യൂത്ത് ലീഗ് പ്രസിഡൻറ് ടി. മൊയ്തീന്‍കോയ, പി. അനിസ് എന്നിവർ സംബന്ധിച്ചു. തടയണ നിർമിച്ചു കൊടുവള്ളി: മടവൂർ ഗ്രാമപഞ്ചായത്തിലെ മൂന്നാംപുഴ കൂട്ടുംപുറത്ത് താഴം തോടി​െൻറ ഭാഗമായ വേട്ടുവത്തറയിൽ ജനകീയമായി തടയണ നിർമിച്ചു. പ്രവൃത്തി വാർഡ് മെംബർ എ.പി. നസ്തർ ഉദ്‌ഘാടനം ചെയ്തു. വാർഡ് വികസന സമിതി അംഗങ്ങളായ കെ.പി. ശ്രീധരൻ, ശ്രീജ പരിക്കക്കാട്ട്, കെ. കൃഷ്ണൻകുട്ടി, സജിനി പി.കെ. അബൂബക്കർ എന്നിവർ പങ്കെടുത്തു.
Show Full Article
TAGS:LOCAL NEWS 
Next Story