Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightഅറിവിനായി നിലമൊരുക്കി ...

അറിവിനായി നിലമൊരുക്കി പടനിലം

text_fields
bookmark_border
കുന്ദമംഗലം: ദേശീയപാതക്കരികിൽ 3.5 സ​െൻറ് സ്ഥലത്ത് ഞെരുങ്ങിക്കഴിഞ്ഞിരുന്ന പടനിലം ഗവ. എൽ.പി സ്കൂളിന് നാട്ടുകാരുടെ കൂട്ടായ്മയിൽ സ്വന്തമായി സ്ഥലം വാങ്ങി. കുന്ദമംഗലം ഗ്രാമ പഞ്ചായത്തി​െൻറയും നാട്ടുകാരുടെയും സഹകരണത്തോടെ സ്കൂൾ കെട്ടിട നിർമാണത്തിനായി 31 ലക്ഷം രൂപക്കാണ് 12 സ​െൻറ് സ്ഥലം വാങ്ങിയത്. തിങ്കളാഴ്ച മൂന്നിന് നാട്ടുകാർ പുതിയ സ്ഥലത്ത് ഒത്തുകൂടി ഇതി‍​െൻറ സന്തോഷം പങ്കുവെക്കുമെന്ന് സ്കൂൾ വികസനസമിതി ഭാരവാഹികൾ വാർത്തസമ്മേളനത്തിൽ പറഞ്ഞു. വാങ്ങിയ സ്ഥലത്തോടു ചേർന്നുള്ള ഒന്നര ഏക്കറോളം പുറേമ്പാക്ക് ഭൂമി കുട്ടികൾക്ക് കളിസ്ഥലമായും ഉപയോഗിക്കാനാവും. 1954ൽ പുള്ളിക്കോത്ത് സ്ഥാപിതമായി 1963ൽ പടനിലത്തേക്ക് മാറ്റിയ സ്കൂളിന് നാട്ടുകാർ ഏകമനസ്സോടെ ഒന്നിച്ചിറങ്ങിയതിനാലാണ് സ്ഥലമെടുക്കാനായത്. കുന്ദമംഗലം ഗ്രാമ പഞ്ചായത്ത് 19 ലക്ഷം രൂപ നൽകി സഹായിക്കുകയും ചെയ്തു. വാർത്തസമ്മേളനത്തിൽ വാർഡ് അംഗവും സ്കൂൾ വികസനസമിതി ചെയർമാനുമായ ടി.കെ. ഹിതേഷ് കുമാർ, കൺവീനർ സി.കെ. സിദ്ദീഖ് (ഹെഡ്മാസ്റ്റർ), ട്രഷറർ ഒ.പി. അസ്സൻകോയ (പി.ടി.എ പ്രസിഡൻറ്), കെ.സി.എ. സലാം, പ്രവീൺ പുതുക്കുടി, കെ. ശ്രീധരൻ എന്നിവർ പെങ്കടുത്തു.
Show Full Article
TAGS:LOCAL NEWS 
Next Story