Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightഅയ്യപ്പൻകുന്ന്​...

അയ്യപ്പൻകുന്ന്​ കോളനി^ഭജനമഠം റോഡിൽ​ ദുരിതയാത്ര വെൽഫെയർ പാർട്ടി ​പ്രക്ഷോഭത്തിന്​

text_fields
bookmark_border
അയ്യപ്പൻകുന്ന് കോളനി-ഭജനമഠം റോഡിൽ ദുരിതയാത്ര വെൽഫെയർ പാർട്ടി പ്രക്ഷോഭത്തിന് ഒാമശ്ശേരി: മുക്കം മുനിസിപ്പാലിറ്റി രണ്ടാം വാർഡിലെ അയ്യപ്പൻകുന്ന് കോളനി-ഭജനമഠം റോഡ് ടാറിങ് തകർന്നിട്ട് വർഷങ്ങൾ കഴിഞ്ഞു. 2017 മാർച്ചിൽ റോഡ് ടാറിങ് നടത്തി പണി പൂർത്തിയാക്കേണ്ടതായിരുന്നു. സ്ഥലം വാർഡ് അംഗത്തി​െൻറ അനാസ്ഥയാണ് ടാറിങ് പൂർത്തീകരിക്കാതിരിക്കാൻ കാരണമെന്ന് പറയുന്നു. റോഡിലൂടെയുള്ള ദുർഘടയാത്രകൊണ്ട് ഒാേട്ടാ ഉൾപ്പെടെ ടാക്സി വാഹനങ്ങളടക്കം ഇവിടേക്ക് വരാറില്ല. രോഗികളടക്കം ദുരിതം സഹിച്ചാണ് ഇതിലൂടെ കടന്നുപോവുന്നത്. ടാറിങ് പൂർത്തിയാകാത്ത സാഹചര്യത്തിൽ ശക്തമായ പ്രക്ഷോഭവുമായി മുന്നോട്ടുപോകാൻ വെൽഫെയർ പാർട്ടി കല്ലുരുട്ടി യൂനിറ്റ് തീരുമാനിച്ചു. മണ്ഡലം പ്രസിഡൻറ് ചന്ദ്രൻ കല്ലുരുട്ടി, പി.എം. ഫൈസൽ, രവി കല്ലുരുട്ടി, ലിയാഖത്ത് മുറമ്പാത്തി എന്നിവർ സംസാരിച്ചു.
Show Full Article
TAGS:LOCAL NEWS 
Next Story