Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightസ്നേഹാദരം നൽകി

സ്നേഹാദരം നൽകി

text_fields
bookmark_border
അത്തോളി: ഹരിത കേരളം ഫോട്ടോഗ്രഫി മത്സരത്തിൽ സംസ്ഥാനതലത്തിൽ അവാർഡ് നേടിയ വിനോദ് അത്തോളിയെ വാട്സ്ആപ് കൂട്ടായ്മയുടെ നേതൃത്വത്തിൽ പൗരാവലി സ്നേഹാദരം നൽകി. വ്യാപാരഭവനിൽ നടന്ന ചടങ്ങിൽ അത്തോളി പഞ്ചായത്ത് പ്രസിഡൻറ് ചിറ്റൂർ രവീന്ദ്രൻ ഉദ്ഘാടനം ചെയ്തു. ജാഫർ അത്തോളി അധ്യക്ഷത വഹിച്ചു. അവാർഡ് നേടിയ വിനോദ് അത്തോളിക്ക് സി.കെ ആരിഫ് ഉപഹാരം നൽകി. ജില്ല പഞ്ചായത്തംഗം എ.എം. വേലായുധൻ, പഞ്ചായത്തംഗം ഷീബ രാമചന്ദ്രൻ, സാജിദ് കോറോത്ത്, രാജൻ, കല്ലട ബാബു, സത്യേന്ദ്രൻ അണ്ടിക്കോട് എന്നിവർ സംസാരിച്ചു. വിനോദ് അത്തോളി മറുപടി പ്രസംഗം നടത്തി. ഷൗക്കത്ത് അത്തോളി സ്വാഗതവും സി.ടി. റജി നന്ദിയും പറഞ്ഞു. ATHOLI 10 ഹരിത കേരളം ഫോട്ടോഗ്രഫിയിൽ സംസ്ഥാനതല അവാർഡ് നേടിയ വിനോദ് അത്തോളിയെ പഞ്ചായത്ത് പ്രസിഡൻറ് ചിറ്റൂർ രവീന്ദ്രൻ പൊന്നാടയണിയിക്കുന്നു.
Show Full Article
TAGS:LOCAL NEWS 
Next Story