Top
Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightയൂത്ത് ലീഗ്...

യൂത്ത് ലീഗ് കണ്ണടയാത്രയും ജനകീയ വിചാരണയും

text_fields
bookmark_border
കൊയിലാണ്ടി: കേരളത്തിലെ എം.എൽ.എമാരിൽ ഏറ്റവും വിലയേറിയ കണ്ണട വാങ്ങിയെന്ന് ആരോപിച്ച് കെ. ദാസൻ എം.എൽ.എയെ നിയോജകമണ്ഡലം മുസ്ലിം യൂത്ത് ലീഗ് കമ്മിറ്റി ജനകീയ വിചാരണ നടത്തി. കൊയിലാണ്ടി ബസ്സ്റ്റാൻഡ് പരിസരത്ത് നടന്ന ജനകീയ വിചാരണ മുസ്ലിം ലീഗ്‌ ജില്ല വൈസ് പ്രസിഡൻറ് വി.പി. ഇബ്രാഹിംകുട്ടി ഉദ്ഘാടനം ചെയ്തു. മണ്ഡലം യൂത്ത് ലീഗ് പ്രസിഡൻറ് ടി.സി. നിസാർ അധ്യക്ഷത വഹിച്ചു. മുസ്ലിം ലീഗ് ജില്ല സെക്രട്ടറിമാരായ സമദ് പൂക്കാട്, റഷീദ് വെങ്ങളം, മണ്ഡലം യൂത്ത് ലീഗ് ജനറൽ സെക്രട്ടറി എസ്.എം. ബാസിത്ത്, സമദ് നടേരി എന്നിവർ സംസാരിച്ചു. ടൗണിൽ നടന്ന പ്രതീകാത്മക കണ്ണടയാത്രക്ക് യഹ്യ കോവുമ്മൽ, ഇല്യാസ് ദാരിമി, കെ.കെ. റിയാസ്, ഹമീദ് മൂരാട് , ഷാമിൽ, ഫാസിൽ നടേരി, വി.വി. നൗഫൽ, എസ്.കെ. സമീർ, എ.വി. സക്കരിയ്യ, നൗഷാദ് തയ്യിൽ, ഇസ്മയിൽ കോവുമ്മൽ, എ.സി. സുനൈദ് എന്നിവർ നേതൃത്വം നൽകി.
Show Full Article
TAGS:LOCAL NEWS 
Next Story