Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightതലപ്പെരുമണ്ണ...

തലപ്പെരുമണ്ണ ഉപതെരഞ്ഞെടുപ്പ് ഇന്ന്; പ്രതീക്ഷകൾ കൈവിടാതെ മുന്നണികൾ

text_fields
bookmark_border
കൊടുവള്ളി: നഗരസഭയിലെ തലപ്പെരുമണ്ണ 19ാം ഡിവിഷനിലെ ഉപതെരഞ്ഞെടുപ്പ് ബുധനാഴ്ച നടക്കും. രാവിലെ ഏഴു മുതൽ തലപ്പെരുമണ്ണ എൽ.പി സ്കൂളിലാണ് വോട്ടെടുപ്പ് നടക്കുന്നത്. സറീന റഫീഖ് (യു.ഡി.എഫ്), ഷബ്‌ന നൗഫല്‍ (എൽ.ഡി.എഫ്) എന്നിവരാണ് പ്രധാന സ്ഥാനാർഥികൾ. പത്തു ദിവസത്തിലേറെ നടന്ന പരസ്യപ്രചാരണവും ഒരു ദിവസത്തെ നിശ്ശബ്ദ പ്രചാരണവും അവസാനിച്ചതോടെ ഇരുമുന്നണികളും വിജയപ്രതീക്ഷയിലാണ്. നഗരസഭയിലെ ഭരണം നിലനിർത്താൻ യു.ഡി.എഫിന് സറീന റഫീഖി​െൻറ വിജയം അനിവാര്യമാണ്. ഷബ്ന നൗഫലി​െൻറ വിജയത്തിലൂടെ നഗരസഭയിൽ എൽ.ഡി.എഫിന് ഭരണമാറ്റം ഉണ്ടാക്കാൻ കഴിയുമെന്നതിനാൽ വിജയം അഭിമാനപ്രശ്നമായാണ് എൽ.ഡി.എഫ് കണക്കുകൂട്ടുന്നത്. 983 വോട്ടർമാരാണ് നഗരസഭയിലുള്ളത്. ഇടതുപക്ഷ സർക്കാറി​െൻറ കിരാതഭരണത്തിനെതിരെയുള്ള വിധിയെഴുത്താണ് തലപ്പെരുമണ്ണയിൽ യു.ഡി.എഫി​െൻറ വിജയമെന്നും 150ലേറെ വോട്ടുകളുടെ ഭൂരിപക്ഷമാണ് പ്രതീക്ഷയെന്നും യു.ഡി.എഫ് നേതൃത്വം പറഞ്ഞു. നഗരസഭയിലെ അഴിമതിക്കും കെടുകാര്യസ്ഥതക്കുമെതിരെയുള്ള സമരത്തി​െൻറ വിജയമാവും എൽ.ഡി.എഫിനെന്നും 100ലേറെ വോട്ടി​െൻറ ഭൂരിപക്ഷമാണ് എൽ.ഡി.എഫി​െൻറ പ്രതീക്ഷയെന്നും നേതൃത്വം അവകാശപ്പെട്ടു. കൊടുവള്ളി സി.ഐ ചന്ദ്രമോഹൻ, എസ്.ഐ പ്രജീഷ് എന്നിവരുടെ നേതൃത്വത്തിൽ തലപ്പെരുമണ്ണയിൽ വൻ പൊലീസ് സുരക്ഷയും ഒരുക്കിയിട്ടുണ്ട്. വോട്ടെണ്ണൽ വ്യാഴാഴ്ച രാവിലെ 10ന് നഗരസഭ കോൺഫറൻസ് ഹാളിൽ നടക്കും. രാഷ്ട്രീയ കൊലപാതകങ്ങൾ അമർച്ചചെയ്യണം -ഐ.എൻ.എൽ കൊടുവള്ളി: സംസ്ഥാനത്ത് വർധിച്ചുവരുന്ന രാഷ്ട്രീയ കൊലപാതകങ്ങൾ പൂർണമായും അമർച്ചചെയ്യാൻ സർക്കാർ കർശന നടപടി സ്വീകരിക്കണമെന്ന് ഐ.എൻ.എൽ കൊടുവള്ളി നിയോജക മണ്ഡലം കൗൺസിൽ ആവശ്യപെട്ടു. അഭിപ്രായസ്വാതന്ത്ര്യം ജനാധിപത്യത്തി​െൻറ അടിത്തറയാണെന്നും രാഷ്ട്രീയ വിരോധത്തി​െൻറ പേരിൽ ജീവനെടുക്കുന്ന രീതി കാടത്തമാണെന്നും യോഗം അഭിപ്രായപെട്ടു. ഐ.എൻ.എൽ സെക്രേട്ടറിയറ്റ് മെംബർ കോതൂർ മുഹമ്മദ്‌ യോഗം ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡൻറ് സി.പി. അബ്ദുല്ലക്കോയ തങ്ങൾ അധ്യക്ഷത വഹിച്ചു. ജില്ല പ്രസിഡൻറ് ബഷീർ ബടേരി, ജില്ല ജനറൽ സെക്രട്ടറി സി.പി. നാസർ കോയ തങ്ങൾ, ഒ.പി. അബ്ദുറഹ്മാൻ, വഹാബ് മണ്ണിൽകടവ്, ഒ.പി. റസാഖ്, എം.പി. മൊയ്‌തീൻ, ഒ.പി. സലീം, എം.കെ. ഹുസൈൻ ഹാജി, സി. റസാഖ്, അഷ്റഫ്, എ.പി. ഷമീർ, എം.പി. അബൂബക്കർ എന്നിവർ സംസാരിച്ചു. ഭാരവാഹികൾ: സി.പി. അബ്ദുല്ലക്കോയ തങ്ങൾ (പ്രസി), എം.കെ. ഹുസൈൻ ഹാജി, സി. മുഹമ്മദ്‌, സി. റസാഖ് (വൈ. പ്രസി), ഒ.പി. അബ്ദുറഹ്മാൻ (ജന. സെക്ര), വഹാബ് മണ്ണിൽകടവ്, മജീദ് പാലോളിത്താഴം (ജോ. സെക്ര), കെ.പി. അബ്ദുസ്സലാം (ട്രഷ.). റോഡ് പ്രവൃത്തി ഉദ്ഘാടനം കൊടുവള്ളി: നഗരസഭ 2017- 18 വർഷത്തെ പദ്ധതിയിൽ ഉൾപ്പെടുത്തി കോൺക്രീറ്റ് ചെയ്യുന്ന ഏഴാം ഡിവിഷൻ കളരാന്തിരി സൗത്തിലെ ചന്ദനംപുറം കായക്കൽ റോഡി​െൻറ പ്രവൃത്തി ഉദ്ഘാടനം കൗൺസിലർ പി. അനീസ് നിർവഹിച്ചു. വി.സി. അബ്ദു റഹിമാൻ ഹാജി, യു.കെ. സുബൈർ, എം.വി. ഷരീഫ്, കെ. ശുക്കൂർ എന്നിവർ സംബന്ധിച്ചു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story