Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 28 Feb 2018 5:24 AM GMT Updated On
date_range 28 Feb 2018 5:24 AM GMTസ്കൂൾ വാർഷികം
text_fieldsbookmark_border
കൊടുവള്ളി: ഐഡിയൽ ഇംഗ്ലീഷ് സ്കൂൾ വാർഷികം 'ഐഡിയൽ ഫെസ്റ്റ് -2018' കാരാട്ട് റസാഖ് എം.എൽ.എ ഉദ്ഘാടനം ചെയ്തു. ഐ.സി.എസ് സ്ഥാപനങ്ങളുടെ ചെയർമാൻ വി.പി. ബഷീർ അധ്യക്ഷത വഹിച്ചു. സംവിധായകൻ ഹസനുൽ ബന്ന മുഖ്യാതിഥിയായി. വിവിധ മത്സരങ്ങളിൽ കഴിവ് തെളിയിച്ച വിദ്യാർഥികൾക്ക് സമ്മാന വിതരണം നടത്തി. ഐ.സി.എസ് സെക്രട്ടറി എ. ജാഫർ, പി.ടി.എ പ്രസിഡൻറ് പി.പി. സൈനുൽ ആബിദ് എന്നിവർ സംസാരിച്ചു. സ്കൂൾ പ്രിൻസിപ്പൽ കെ.പി. സാദിഖ് സ്വാഗതവും പി.ടി. സീതി ശാബിൽ നന്ദിയും പറഞ്ഞു. തുടർന്ന് സ്കൂൾ വിദ്യാർഥികളുടെ കലാപരിപാടികൾ അരങ്ങേറി. ഉംറ പഠനക്ലാസ് കൊടുവള്ളി: പുത്തുർ കൊയിലാട്ട് രിഫാഇയ്യ സെൻററിൽ ബുധനാഴ്ച രാവിലെ 9:30 മുതൽ ഉംറ പഠനക്ലാസ് നടക്കും. ഫോൺ: 9526155279, 9846079917.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story