Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightഅടിവാരത്ത് ലഹരി വിൽപന...

അടിവാരത്ത് ലഹരി വിൽപന വ്യാപകം

text_fields
bookmark_border
ഈങ്ങാപ്പുഴ: അടിവാരത്ത് ലഹരി മാഫിയകളുടെ വിളയാട്ടവും ലഹരി വിൽപനയും വ്യാപകമായതോടെ കർശന നടപടി വേണമെന്ന ആവശ്യം ശക്തമാകുന്നു. അടിവാരം കനറ ബാങ്കി​െൻറ താെഴയും കമ്യൂണിറ്റി സ​െൻററിന് സമീപം, ഇരുപത്തിയെട്ടാം മൈൽ, ഒഴിഞ്ഞുകിടക്കുന്ന കെ.എസ്.ആർ.ടി.സി ബസ്സ്റ്റാൻഡ് പരിസരങ്ങളും ലഹരി വിൽപന നടത്തുന്ന കേന്ദ്രങ്ങളായി മാറിയിരിക്കുകയാണ്. മറ്റ് പ്രദേശങ്ങളിൽനിന്ന് എത്തുന്ന ലഹരി മാഫിയ വിദ്യാർഥികളടക്കമുള്ളവർക്ക് ലഹരി പദാർഥങ്ങൾ വിൽപന നടത്തുകയാണ്. നിരോധിത പാൻമസാലകൾ അധികൃതരുടെ കൺമുന്നിൽ വിൽപന നടത്തുന്ന അവസ്ഥയും ഉണ്ട്. ലഹരി മാഫിയക്കെതിരെ സമാന ചിന്താഗതിക്കാരായ മുഴുവൻ സംഘടനകളെയും ഉൾപ്പെടുത്തി മനുഷ്യച്ചങ്ങല അടക്കമുള്ള പരിപാടികൾ നടത്താൻ ആക്ഷൻ യൂത്ത് ഫോഴ്സ്-ഫോർ നാഷൻ തീരുമാനിച്ചു. ഷാഹിദ് കുട്ടമ്പൂർ അധ്യക്ഷത വഹിച്ചു. ഗഫൂർ ഒതയോത്ത്, അനിൽ കുമാർ കനലാട്, ഷാജി തോട്ടത്തിൽ, ഗസൽ കൈതപ്പൊയിൽ, ഷമീം അടിവാരം, റിനു, നവാസ് കനലാട്, മുഫ്സിൽ പിലാശ്ശേരി എന്നിവർ സംസാരിച്ചു. ലീഗ് ഓഫിസ് ഉദ്ഘാടനം ഈങ്ങാപ്പുഴ: കെട്ടാരക്കോത്ത് ലീഗ് ഓഫിസ് പി.കെ. കുഞ്ഞാലിക്കുട്ടി എം.പി ഉദ്ഘാടനം ചെയ്തു. മേലോടത്ത് ഇബ്രാഹിം അധ്യക്ഷത വഹിച്ചു. സംസ്ഥാന സെക്രട്ടറി സി.പി. ചെറിയ മുഹമ്മദ്, എം.എ. റസാഖ്, വി.എം. ഉമ്മർ, വി.കെ. ഹുസ്സയിൻകുട്ടി, സി.കെ. കാസിം സി.എ. മുഹമ്മദ്, ഇബ്രാഹിം തട്ടൂർ, ഇ.പി. ബാബു, ഒ.പി. അബ്ദുറഹിമാൻ ഹാജി, കെ. നന്ദകുമാർ, ഷാഫി വളഞ്ഞപാറ, കെ.പി. സുനീർ, പി.കെ. നംഷിദ്, കെ.സി. ശിഹാബ്, എം.പി.എസ്. തങ്ങൾ, സുലൈമാൻ, ശിഹാബുദ്ദീൻ, ഇസ്മായിൽ വയനാട്, സംസീർ, സിദ്ദീഖ് കിണർമാക്കൽ, മുഹമ്മദ് അശ്റഫ് എന്നിവർ സംസാരിച്ചു. എസ്.പി.സി പാസിങ് ഔട്ട് പരേഡ് കോടഞ്ചേരി: കോടഞ്ചേരി സ​െൻറ് ജോസഫ്സ് ഹയർ സെക്കൻഡറി സ്കൂളിൽ എസ്.പി.സി പാസിങ് ഔട്ട് പരേഡ് നടത്തി. ജില്ല പൊലീസ് മേധാവി എം.കെ. പുഷ്കരൻ സല്യൂട്ട് സ്വീകരിച്ചു. താമരശ്ശേരി ഡിവൈ.എസ്.പി പി.സി. സജീവൻ, സർക്കിൾ ഇൻസ്പെക്ടർ ടി.എ. അഗസ്റ്റിൻ എന്നിവർ സംസാരിച്ചു. സി.പി.ഒ അനൂപ് ജോസ് പ്രതിജ്ഞ ചൊല്ലി. മികച്ച കാഡറ്റ് അപർണ രാജേഷ്, പ്ലാറ്റൂൺ ലീഡേഴ്സ് വി. അജിത്ത്, ബിനില ബെന്നി എന്നിവർക്കുള്ള അവാർഡുകൾ ജില്ല പൊലീസ് മേധാവി സമ്മാനിച്ചു. സ്കൂൾ മാനേജർ ഫാ. തോമസ് പൊരിയത്ത്, ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡൻറ് തമ്പി പറകണ്ടത്തിൽ, പ്രധാനാധ്യാപിക ലൈസമ്മ ആൻറണി, അസി. നോഡൽ ഓഫിസർ സന്തോഷ് കുമാർ, എൽ.പി സ്കൂൾ പ്രധാനാധ്യാപകൻ കെ.സി. തങ്കച്ചൻ, വാർഡ് മെംബർ ജെസി പിണക്കാട്ട്, പി.ടി.എ പ്രസിഡൻറ് ഷിബു പുതിയേടത്ത് എന്നിവർ സന്നിഹിതരായിരുന്നു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story