Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 28 Feb 2018 5:18 AM GMT Updated On
date_range 28 Feb 2018 5:18 AM GMTമാമ്പുഴ ശുചീകരണം: വിളംബര തോണിയാത്ര നടത്തി
text_fieldsbookmark_border
പന്തീരാങ്കാവ്: മാമ്പുഴയിൽ അടിഞ്ഞുകൂടിയ പ്ലാസ്റ്റിക് മാലിന്യങ്ങൾ ഉൾെപ്പടെ നീക്കംചെയ്യുന്നതിന്ന് ഹരിത മിഷെൻറ ഭാഗമായി ഒളവണ്ണ, പെരുമണ്ണ, പെരുവയൽ ഗ്രാമപഞ്ചായത്തുകളും കുന്ദമംഗലം, കോഴിക്കോട് ബ്ലോക്ക് പഞ്ചായത്തുകളും സംയുക്തമായി നടത്തുന്ന മാമ്പുഴ ശുചീകരണ പദ്ധതിയുടെ വിളംമ്പര തോണിയാത്ര നടത്തി. ജില്ല പഞ്ചായത്തിെൻറ 2016-17 വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി മാർച്ച് നാലിന് രാവിലെ 8.30ന് കുറ്റിക്കാട്ടൂരിൽ തൊഴിൽ-എക്സൈസ് മന്ത്രി ടി.പി. രാമകൃഷ്ണനാണ് ഉദ്ഘാടനം ചെയ്യുന്നത്. പരിപാടിയുടെ വിളംബര തോണിയാത്ര മാമ്പുഴ കീഴ്മാട് പാലത്തിന് സമീപം ജില്ല പഞ്ചായത്ത് പ്രസിഡൻറ് ബാബു പറശ്ശേരി ഫ്ലാഗ് ഓഫ് ചെയ്തു. തുടർന്ന് കുന്നത്ത് പാലം വരെ രണ്ട് തോണികളിലായി വിളംബര യാത്ര നടത്തി. കുന്ദമംഗലം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് രമ്യ ഹരിദാസ്, പെരുവയൽ ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് വൈ.വി. ശാന്ത, ഒളവണ്ണ ഗ്രാമ പഞ്ചായത്ത് പ്രസിഡൻറ് കെ. തങ്കമണി, പെരുമണ്ണ ഗ്രാമ പഞ്ചായത്ത് പ്രസിഡൻറ് കെ. അജിത, വൈസ് പ്രസിഡൻറ് എൻ.വി. ബാലൻ നായർ, കുമ്മങ്ങൽ അഹമ്മദ്, മാമ്പുഴ സംരക്ഷണ സമിതി പ്രസിഡൻറ് ടി.കെ.എ. അസീസ്, ജനറൽ സെക്രട്ടറി കെ.പി. ആനന്ദൻ എന്നിവർ പങ്കെടുത്തു. photo: Mampuzha.jpg ജില്ല പഞ്ചായത്ത് പ്രസിഡൻറ് ബാബു പറശ്ശേരിയുടെ നേതൃത്വത്തിൽ മാമ്പുഴയിൽ സംഘടിപ്പിച്ച വിളംബര തോണിയാത്ര ഇന്നത്തെ പരിപാടി വെസ്റ്റ് മാങ്കാവ്: എരഞ്ഞിക്കൽ ശ്രീരാജരാജേശ്വരി ക്ഷേത്രത്തിൽ നാഗപൂജയും കലകരി മഹോത്സവവും -6.00
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story