Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_right​'അശാന്തം​'...

​'അശാന്തം​' ചിത്രപ്രദർശനം നാളെ മുതൽ

text_fields
bookmark_border
കോഴിക്കോട്: ആർട്ടിസ്റ്റ് കെ.ആർ. ഭാസ്കരൻ, ജസ്ഫർ പി. കോട്ടക്കുന്ന്, ഫ്രാൻസിസ് കോടങ്കണ്ടത്ത് എന്നിവരുടെ സംയുക്ത ചിത്രപ്രദർശനം 'അശാന്തം' മാർച്ച് ഒന്ന് മുതൽ മൂന്ന് വരെ കോഴിക്കോട് സൃഷ്ടി ആർട്ട് ഗാലറിയിൽ നടക്കും. ഈയിടെ അന്തരിച്ച ചിത്രകാരൻ അശാന്തനും ആൾക്കൂട്ട അക്രമത്തിൽ കൊല്ലപ്പെട്ട അട്ടപ്പാടിയിലെ ആദിവാസി യുവാവ് മധുവിനും ആദരാഞ്ജലി അർപ്പിച്ചാണ് ചിത്രപ്രദർശനം നടത്തുന്നതെന്ന് സംഘാടകർ വാർത്തസമ്മേളനത്തിൽ പറഞ്ഞു. എൺപതാം വയസ്സിലും ചിത്രകലാരംഗത്ത് സജീവമായ കെ.ആർ. ഭാസ്കര​െൻറ പ്രകൃതിദൃശ്യചിത്രങ്ങൾ, കഴുത്തിന് താഴെ തളർന്ന മലപ്പുറം സ്വദേശിയായ ജസ്ഫർ ചക്രക്കസേരയിലിരുന്ന് ചുണ്ടുകൊണ്ട് ബ്രഷ് നിയന്ത്രിച്ച് വരച്ച ചിത്രങ്ങൾ, ഫ്രാൻസിസ് കോടങ്കണ്ടത്ത്, കൊല്ലപ്പെട്ട ആദിവാസി യുവാവ് മധുവിനെ തെയ്യത്തി​െൻറ രൂപത്തിൽ അവതരിപ്പിച്ച ചിത്രം എന്നിവ പ്രദർശനത്തിനെത്തും. വാർത്തസമ്മേളനത്തിൽ ആർ. മോഹനൻ, കെ.ആർ. ഭാസ്കരൻ, ഫ്രാൻസിസ് കോടങ്കണ്ടത്ത് എന്നിവർ പങ്കെടുത്തു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story