Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 28 Feb 2018 5:14 AM GMT Updated On
date_range 28 Feb 2018 5:14 AM GMTകോൺഗ്രസിനെ എഴുതിത്തള്ളാനാവില്ല ^ഉമ്മൻ ചാണ്ടി
text_fieldsbookmark_border
കോൺഗ്രസിനെ എഴുതിത്തള്ളാനാവില്ല -ഉമ്മൻ ചാണ്ടി പെരുമണ്ണ: കോൺഗ്രസിനെ എഴുതിത്തള്ളണമെന്ന് പറയുന്നവർക്ക് തിരിച്ചടിയാണ് ദേശീയ തലത്തിലെ കോൺഗ്രസിന് അനുകൂലമായ തെരഞ്ഞെടുപ്പ് ഫലങ്ങളെന്ന് മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി. പെരുമണ്ണ മണ്ഡലം കോൺഗ്രസ് സമ്പൂർണ സമ്മേളനത്തിെൻറ സമാപനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ഷുഹൈബ് വധത്തിൽ പാർട്ടിക്ക് ബന്ധമില്ലെന്നാണ് കോടിയേരി പറഞ്ഞത്. പക്ഷേ, പിണറായിയുടെ പൊലീസ് പറയുന്നത് പ്രതികൾ മുഴുവൻ സി.പി.എം പ്രവർത്തകരാണെന്നാണ്. തല്ലിയാൽ പോരെ എന്ന് ചോദിച്ചപ്പോൾ വെട്ടണമെന്നാണ് നേതൃത്വം പറഞ്ഞതെന്ന് പ്രതികൾ കുറ്റസമ്മതം നടത്തിയിരിക്കുകയാണന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ദിനേശ് പെരുമണ്ണ അധ്യക്ഷത വഹിച്ചു. കെ.സി. ജോസഫ്, എം.കെ. രാഘവൻ എം.പി, ടി. സിദ്ദീഖ്, എൻ. സുബ്രമണ്യൻ, കെ. ജയന്ത്, ചോലക്കൽ രാജേന്ദ്രൻ, കെ.ടി. ജയലക്ഷ്മി, സി. മാധവാസ്, എ. ഷിയാലി, എം.എൻ. ഭാസ്കരൻ, എ.പി. പീതാംബരൻ എന്നിവർ സംസാരിച്ചു. എം.എ. പ്രഭാകരൻ സ്വാഗതം പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story