Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightയൂനിവേഴ്​സൽ ആർട്​സ്​...

യൂനിവേഴ്​സൽ ആർട്​സ്​ ഫലങ്ങൾ പ്രഖ്യാപിച്ചു

text_fields
bookmark_border
കോഴിക്കോട്: യൂനിവേഴ്സൽ ആർട്സ് നടത്തിയ 57ാമത് അഖിലേന്ത്യ ബാലചിത്ര രചന മത്സരത്തിലെ വിജയികളെ പ്രഖ്യാപിച്ചു. ഏറ്റവും മികച്ച ചിത്രത്തിനുള്ള പുരസ്കാരം കണ്ണൂർ ഗവ. പോളി ടെക്നിക് കോളജ് വിദ്യാർഥി പി. പ്രണവിനാണ്. സാമൂഹിക പ്രതിബദ്ധത പ്രകടമാക്കിയ ചിത്രത്തിന് കോട്ടയം ജി.എം.ഡി സെമിനാരി ഹയർ സെക്കൻഡറി സ്കൂൾ വിദ്യാർഥി അതുൽ എസ്. രാജ് അർഹനായി. ഏറ്റവും മികച്ച ബാലചിത്രകാരിക്കുള്ള പുരസ്കാരം ചേവായൂർ പ്രസേൻറഷൻ ഹയർ സെക്കൻഡറി സ്കൂൾ ഒന്നാം ക്ലാസ് വിദ്യാർഥി പുണ്യ രഞ്ജിത്തും ബാലചിത്രകാരനുള്ള പുരസ്കാരം ഇൗസ്റ്റ്ഹിൽ കേന്ദ്രീയ വിദ്യാലയം ഒന്നാം ക്ലാസ് വിദ്യാർഥി ടി. സിദ്ധാർഥും കരസ്ഥമാക്കി. ഏപ്രിൽ ഏഴിന് നളന്ദ ഒാഡിറ്റോറിയത്തിൽ നടക്കുന്ന പരിപാടിയിൽ വിജയികൾക്കുള്ള സമ്മാനങ്ങൾ വിതരണം ചെയ്യും. വാർത്തസമ്മേളനത്തിൽ മത്സര കമ്മിറ്റി ചെയർമാൻ പോൾ കല്ലാനോട്, കെ. സെബാസ്റ്റ്യൻ, വി.പി ശ്രീധരൻ എന്നിവർ പെങ്കടുത്തു.
Show Full Article
TAGS:LOCAL NEWS 
Next Story