Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_right​സി. സേതുമാധവനെ...

​സി. സേതുമാധവനെ അനുമോദിച്ചു ​

text_fields
bookmark_border
രാമനാട്ടുകര: ഡോക്ടറേറ്റ് ലഭിച്ച സി. സേതുമാധവനെ രാമനാട്ടുകര വായനശാല അനുമോദിച്ചു. രാമനാട്ടുകര നഗരസഭ ചെയർമാൻ വാഴയിൽ ബാലകൃഷ്‌ണൻ ഉദ്ഘാടനം ചെയ്‌തു. വായനശാല പ്രസിഡൻറ് എം.കെ. അശോകൻ അധ്യക്ഷത വഹിച്ചു. കൗൺസിലർ വി.എം. പുഷ്പ ഉപഹാരം നൽകി. കൗൺസിലർ രാജൻ പുൽപറമ്പിൽ, എസ്. ധർമരാജ അയ്യർ, പ്രദീപ് രാമനാട്ടുകര, ഡോ. ഗോപി പുതുക്കോട് എന്നിവർ സംസാരിച്ചു. സി. സേതുമാധവൻ 'സ്വാമി വിവേകാനന്ദ ദർശനങ്ങൾ' എന്ന വിഷയത്തിൽ മുഖ്യ പ്രഭാഷണം നടത്തി. സെക്രട്ടറി ടി.പി. കൃഷ്‌ണൻ സ്വാഗതവും പി. നാണു നന്ദിയും പറഞ്ഞു. യൂത്ത് കോൺഗ്രസ് ഉപവാസം രാമനാട്ടുകര: കെ. സുധാകരന്‍ നടത്തിവരുന്ന നിരാഹാര സമരത്തിന് ഐക്യദാർഢ്യം പ്രകടിപ്പിച്ച് രാമനാട്ടുകര മണ്ഡലം യൂത്ത് കോണ്‍ഗ്രസ് ഏകദിന ഉപവാസം നടത്തി. യൂത്ത് കോൺഗ്രസ് സംസ്ഥാന സെക്രട്ടറി എം.പി. ആദം മുൽസി ഉദ്ഘാടനം ചെയ്തു. രാമനാട്ടുകര മണ്ഡലം യൂത്ത് കോണ്‍ഗ്രസ് പ്രസിഡൻറ് പി. ഉല്ലാസ്, ഉമ്മർ അഷറഫ് പാണ്ടികശാല, ഡോ. ആർസു, റിയാസ് പഴഞ്ഞി, മുസ്തഫ മാഹിരി, ടി.പി. ശങ്കരൻ, മനീഷ് പെരുമ്പിൽ, കെ. സുരേഷ്, കെ.ടി. റസാക്ക്, ജംഷീദ് കോടമ്പുഴ എന്നിവർ സംസാരിച്ചു. കോൺഗ്രസ് ജില്ല സെക്രട്ടറി കെ. സുരേഷ്, മുനിസിപ്പൽ യു.ഡി.എഫ് ചെയർമാൻ കെ.സി. രാജൻ എന്നിവർ പ്രവർത്തകർക്ക് നാരങ്ങാനീരുനൽകി ഉപവാസം അവസാനിപ്പിച്ചു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story