Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightവിദ്യാർഥികളുടെ...

വിദ്യാർഥികളുടെ യാത്രനിരക്ക് സൗജന്യമാക്കണം ^എം.എസ്.എം

text_fields
bookmark_border
വിദ്യാർഥികളുടെ യാത്രനിരക്ക് സൗജന്യമാക്കണം -എം.എസ്.എം വിദ്യാർഥികളുടെ യാത്രനിരക്ക് സൗജന്യമാക്കണം -എം.എസ്.എം കുറ്റിച്ചിറ: സംസ്ഥാനത്തെ പൊതു വാഹനങ്ങളെ ആശ്രയിക്കുന്ന വിദ്യാർഥികളുടെ യാത്രനിരക്ക് സൗജന്യമാക്കണമെന്ന് മുജാഹിദ് സ്റ്റുഡൻറ്സ് മൂവ്‌മ​െൻറ് (എം.എസ്.എം) കോഴിക്കോട് സിറ്റി മേഖല സമിതി സംഘടിപ്പിച്ച മേഖല നേതൃസംഗമം ആവശ്യപ്പെട്ടു. വിദ്യാർഥികള്‍ക്കെതിരെ ബസുടമകളില്‍നിന്നുണ്ടാകുന്ന അനാരോഗ്യകരമായ സമീപനങ്ങള്‍ക്കെതിരെ സര്‍ക്കാര്‍ സംവിധാനങ്ങള്‍ കര്‍ശനമായ നടപടികള്‍ സ്വീകരിക്കണമെന്നും സംഗമം ആവശ്യപ്പെട്ടു. ഐ.എസ്.എം സംസ്ഥാന നിര്‍വാഹക സമിതി അംഗം പി.സി. ജംസീര്‍ ഉദ്ഘാടനം ചെയ്തു. വിസ്ഡം ഇസ്ലാമിക് ഓര്‍ഗനൈസേഷന്‍ മേഖല പ്രസിഡൻറ് ഇ.വി. അഹമ്മദ് കോയ അധ്യക്ഷത വഹിച്ചു. എസ്.എ. ഐദീദ് തങ്ങള്‍ പഠനസെഷന് നേതൃത്വം നല്‍കി. ഐ.എസ്.എം മേഖല പ്രസിഡൻറ് കെ.വി. മുഹമ്മദ് ഷുഹൈബ് എന്നിവർ സംസാരിച്ചു. എം.എസ്.എം മേഖല വൈസ് പ്രസിഡൻറ് റബീഹ് ബക്കർ, ട്രഷറര്‍ സെഹല്‍ ആദം, സെക്രട്ടറി സി.വി. കാബില്‍ എന്നിവര്‍ സംസാരിച്ചു.
Show Full Article
TAGS:LOCAL NEWS 
Next Story