Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightആദിവാസികൾക്ക്​ വികസനം ...

'ആദിവാസികൾക്ക്​ വികസനം നടത്തുമ്പോള്‍ അവര്‍ക്ക് പറയാനുള്ളതും കേള്‍ക്കണം'

text_fields
bookmark_border
'ആദിവാസികൾക്ക് വികസനം നടത്തുമ്പോള്‍ അവര്‍ക്ക് പറയാനുള്ളതും കേള്‍ക്കണം' കോഴിക്കോട്: ആദിവാസികൾക്ക് വികസന പ്രവര്‍ത്തനം നടത്തുമ്പോള്‍ അവര്‍ക്ക് പറയാനുള്ളതും കേള്‍ക്കണമെന്ന് വിദഗ്ധര്‍. മുകളില്‍നിന്ന് പദ്ധതി നടപ്പാക്കുന്നതിന് പകരം അവര്‍ക്ക് പറയാനുള്ളതുകൂടി കേള്‍ക്കണം. പട്ടികവർഗ ഗോത്ര സമുദായങ്ങള്‍ - കുടിയൊഴിപ്പിക്കലും പുനരധിവാസവും: പ്രശ്‌നങ്ങളും വെല്ലുവിളികളും എന്ന വിഷയത്തില്‍ കിർത്താഡ്സില്‍ നടന്ന ദേശീയ സെമിനാറില്‍ പങ്കെടുത്തവരാണ് നിർദേശം മുന്നോട്ടുവെച്ചത്. ആത്മാർഥതയുണ്ടെങ്കില്‍ ഭൂമിയിലും വനത്തിനും മേലുള്ള അധികാരം ആദിവാസികള്‍ക്ക് തിരിച്ചുനല്‍കണമെന്നും ചര്‍ച്ചയില്‍ പങ്കെടുത്തവർ ആവശ്യപ്പെട്ടു. ഡോ. കെ. വൈജയന്തിമാല, ഒ.ജെ. ജോണി, ഗോത്രഭൂമി പത്രാധിപര്‍ രാജേന്ദ്ര പ്രസാദ്, എസ്.വി. സജിത്ത്കുമാർ, കെ. ദിവ്യ, ഗ്രീഷ്മ ഗോപിനാഥ്, ഷാഖിഭായ് കോപ്ര, ഡോ. സോന, കിർത്താഡ്‌സ് ഡയറക്ടര്‍ ഡോ. എസ്. ബിന്ദു, ഡെപ്യൂട്ടി ഡയറക്ടര്‍ ഡോ. കെ.എസ്. പ്രദീപ്കുമാർ, റിസര്‍ച് ഓഫിസര്‍ വി.എസ്. സുഭാഷ്, ഡെപ്യൂട്ടി ഡയറക്ടര്‍ പി.വി. മിനി, കെ.പി. സുരേഷ് തുടങ്ങിയവര്‍ സംസാരിച്ചു.
Show Full Article
TAGS:LOCAL NEWS 
Next Story