Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightകേസുകൾ...

കേസുകൾ തീർപ്പാക്കുന്നതിൽ വഖഫ്​ ബോർഡ്​ അനാസ്ഥ കാട്ടുന്നെന്ന്​

text_fields
bookmark_border
കേസുകൾ തീർപ്പാക്കുന്നതിൽ വഖഫ് ബോർഡ് അനാസ്ഥ കാട്ടുന്നെന്ന് കോഴിക്കോട്: അന്യാധീനപ്പെട്ട വഖഫ് സ്വത്തുക്കൾ തിരിച്ചുപിടിക്കാനുള്ള നിരവധി കേസുകൾ സമയബന്ധിതമായി തീർപ്പ് കൽപിക്കാതെ വഖഫ് ബോർഡ് കാലതാമസം വരുത്തുന്നതായി അഖില കേരള വഖഫ് സംരക്ഷണ സമിതി ആരോപിച്ചു. ഇത് വഖഫ് സ്വത്തുക്കൾ അന്യാധീനപ്പെടുത്താൻ അവസരം സൃഷ്ടിക്കുകയാണ്. വഖഫ് ബോർഡ് നടത്തുന്ന അദാലത്തുകൾപോലും പ്രഹസനമായി മാറുകയാണെന്നും സമിതി കുറ്റപ്പെടുത്തി. കാലിക്കറ്റ് ഇസ്ലാമിക് സ​െൻററിൽ നടന്ന യോഗത്തിൽ ആക്ടിങ് പ്രസിഡൻറ് ടി.പി. നസീർ ഹുസൈൻ അധ്യക്ഷത വഹിച്ചു. പുതിയ ഭാരവാഹികൾ: എൻജി. പി. മാമുക്കോയ (പ്രസി), കെ.പി. ഇസ്മയിൽ, പി.ടി. മൊയ്തീൻ കുട്ടി മാസ്റ്റർ, (വൈ. പ്രസിഡൻറുമാർ), അബ്ദുൽ ഖാദർ കാരന്തൂർ (ജന. സെക്ര), അഡ്വ. മൊയ്തീൻ കുട്ടി, എ.എം. സീതിക്കുട്ടി മാസ്റ്റർ (സെക്രട്ടറിമാർ), ടി.പി. നാസർ ഹുസൻ (ട്രഷ).
Show Full Article
TAGS:LOCAL NEWS 
Next Story