Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightകിനാലൂർ...

കിനാലൂർ മാലിന്യപ്ലാൻറ്​: ജനകീയ ഉപരോധസമരം ആറുദിവസം പിന്നിട്ടു

text_fields
bookmark_border
ബാലുശ്ശേരി: കിനാലൂർ ആശുപത്രി മാലിന്യസംസ്കരണ പ്ലാൻറിനെതിരെ ജനകീയ സമരസമിതി നടത്തുന്ന ഉപരോധം ആറുദിവസം പിന്നിട്ടു. മാലിന്യ സംസ്കരണ പ്ലാൻറ് നിർമാണപ്രവൃത്തിക്കായി എത്തിയ തൊഴിലാളികളെ നിർദിഷ്ട പ്ലാൻറ് സ്ഥലത്തേക്ക് പ്രവേശിക്കാൻ അനുവദിക്കാതെയാണ് സ്ത്രീകളും കുട്ടികളുമടങ്ങുന്ന നാട്ടുകാർ പ്രതിഷേധമുയർത്തിയിട്ടുള്ളത്. വൻ പൊലീസ് സന്നാഹത്തോടെയാണ് ആദ്യ മൂന്നുദിവസം പ്ലാൻറ് നിർമാണത്തിനായി തൊഴിലാളികളെ കമ്പനി ഉദ്യോഗസ്ഥർ എത്തിച്ചത്. എന്നാൽ ജനകീയപ്രതിരോധം ശക്തമായതോടെ മൂന്നുദിവസമായി കമ്പനി ഉദ്യോഗസ്ഥരും പൊലീസും എത്തിയില്ല. എന്നാൽ, പ്ലാൻറിനെതിരെ കിനാലൂർ ഏഴുകണ്ടിയിലെ നാട്ടുകാരെല്ലാം ഒത്തുകൂടി ജനകീയ സമരസമിതിയുടെ നേതൃത്വത്തിൽ പ്രതിഷേധസമരം തുടരുകയാണ്. ജനവാസസ്ഥലത്ത് മാലിന്യ പ്ലാൻറ് സ്ഥാപിക്കുന്നതിനെതിരെ നാട്ടുകാരുടെ പരാതി മുഖ്യമന്ത്രിയുടെ ശ്രദ്ധയിൽപെടുത്തുമെന്ന് കഴിഞ്ഞദിവസം സമരപ്പന്തലിലെത്തിയ എം.കെ. രാഘവൻ എം.പി. പറഞ്ഞു. തിങ്കളാഴ്ച സമരത്തിന് അഭിവാദ്യമർപ്പിച്ച് വിവിധ രാഷ്ട്രീയകക്ഷി നേതാക്കളായ കെ.വി. ആലി, ഇസ്മാഇൗൽ രാരോത്ത്, വിജയൻ അത്തിക്കോട്, കെ.കെ. ബാബു, കെ. ആലി എന്നിവർ സംസാരിച്ചു. എൻ.പി. രാമദാസ്, പി.കെ. നാസർ, എ.സി. ബൈജു, കെ.സി. ശശി, എൻ.പി. രവി, കെ.എം. ജലീൽ, ബഷീർ ഏഴുകണ്ടി, മുഹമ്മദ് മാസ്റ്റർ, ടി.വി. പ്രജീഷ്, കെ.വി. ജയശ്രീ എന്നിവർ നേതൃത്വം നൽകി. ശക്തൻകുളങ്ങര ക്ഷേത്ര മഹോത്സവം; പ്രേദശത്ത് സമാധാനം നിലനിർത്തും കൊയിലാണ്ടി: പുളിയഞ്ചേരി ശ്രീ ശക്തൻകുളങ്ങര ക്ഷേത്ര മഹോത്സവത്തോടനുബന്ധിച്ച് പ്രദേശത്ത് സമാധാനം നിലനിർത്താൻ സർവകക്ഷിയോഗം തീരുമാനിച്ചു. എം.പി. രാമചന്ദ്രൻ അധ്യക്ഷത വഹിച്ചു. കെ. ദാസൻ എം.എൽ.എ, നഗരസഭ ചെയർമാൻ കെ. സത്യൻ, കൗൺസിലർമാരായ യു. രാജീവൻ, കെ.ടി. സിജേഷ്, ഒ.കെ. ബാലൻ, കെ.വി. സുരേഷ്, കെ. ബാലൻ നായർ, എസ്.ഐ. ബാബുരാജ്, നടേരി ഭാസ്കരൻ, എം. പത്മനാഭൻ, ടി. സജീവൻ, പി.കെ. വിശ്വനാഥൻ എന്നിവർ സംസാരിച്ചു. പി.കെ. സുഭാഷ് സ്വാഗതവും എം.വി. രമേശൻ നന്ദിയും പറഞ്ഞു.
Show Full Article
TAGS:LOCAL NEWS 
Next Story