Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightഒഞ്ചിയം ആക്രമണം;...

ഒഞ്ചിയം ആക്രമണം; മാർച്ച് ഒന്നിന് പ്രതിരോധ സംഗമം

text_fields
bookmark_border
വടകര: ഒഞ്ചിയം ഏരിയയിൽ കഴിഞ്ഞ ദിവസങ്ങളിൽ നടന്ന അക്രമത്തിനെതിരെ യു.ഡി.എഫും, ആർ.എം.പി.ഐയും സംയുക്തമായി മാർച്ച് ഒന്നിന് ഓർക്കാട്ടേരിയിൽ ജനകീയ പ്രതിരോധ സംഗമം സംഘടിപ്പിക്കുമെന്ന് നേതാക്കൾ വാർത്തസമ്മേളനത്തിൽ അറിയിച്ചു. രാഷ്ട്രീയ എതിർ ശബ്ദങ്ങളെ കായികമായി അവസാനിപ്പിക്കാൻ സി.പി.എം നേതൃത്വം ആസൂത്രിതമായി അഴിച്ചുവിട്ട അക്രമപരമ്പരകൾ ഈ മേഖലയിൽ സാമൂഹിക ജീവിതവും, സ്വൈര ജീവിതവും അസാധ്യമാക്കിയിരിക്കുകയാണെന്ന് നേതാക്കൾ പറഞ്ഞു. സി.പി.എം നേതാക്കളുടെ നേരിട്ടുള്ള പങ്കാളിത്തത്തിലും, പൊലീസി​െൻറ സാന്നിധ്യത്തിലുമാണ് ഭീകരമായ ആക്രമണങ്ങളെല്ലാം അരങ്ങേറിയത്. എന്നാൽ ഏകപക്ഷീയമായി ആക്രമണം അഴിച്ചുവിട്ടിട്ടും ഒരു സി.പി.എം പ്രവർത്തകനെ പോലും അറസ്റ്റ് ചെയ്യാൻ പൊലീസ് തയാറായിട്ടില്ല. ഓർക്കാട്ടേരിയിൽ ആക്രമണം അരങ്ങേറുമ്പോൾ സംഭവസ്ഥലത്തുനിന്നും പൊലീസ് കസ്റ്റഡിയിലെടുത്തവരെയടക്കം സി.പി.എം നേതാക്കളുടെ സാന്നിധ്യത്തിൽ എടച്ചേരി സ്റ്റേഷനിൽനിന്നും മോചിപ്പിച്ച് കൊണ്ടുപോയതായും നേതാക്കൾ ആരോപിച്ചു. ജനങ്ങൾക്ക് സ്വൈര ജീവിതം ഉറപ്പുവരുത്തേണ്ട എം.എൽ.എ ഈ പ്രദേശം സന്ദർശിക്കാനോ സമാധാന ശ്രമങ്ങൾക്ക് നേതൃത്വം നൽകാനോ ഉണ്ടാകാത്തത് അപമാനമാണെന്ന് നേതാക്കൾ പറഞ്ഞു. ഒന്നിന് രാവിലെ ഒമ്പതിന് ആരംഭിക്കുന്ന പ്രതിരോധ സംഗമം മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി ഉദ്ഘാടനം ചെയ്യും. അബ്ദുറഹിമാൻ രണ്ടത്താണി, കൽപറ്റ നാരായണൻ, മാമുക്കോയ, ആര്യാടൻ ഷൗക്കത്ത് തുടങ്ങിയവർ പങ്കെടുക്കും. വാർത്തസമ്മേളനത്തിൽ വടകര ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് കോട്ടയിൽ രാധാകൃഷ്ണൻ, ഒഞ്ചിയം ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡൻറ് പി. ജയരാജൻ, ആർ.എം.പി.ഐ ഓർക്കാട്ടേരി ലോക്കൽ സെക്രട്ടറി കെ.കെ. ജയൻ, മുസ്ലിം ലീഗ് ഏറാമല പഞ്ചായത്ത് പ്രസിഡൻറ് കെ.കെ. കുഞ്ഞമ്മദ്, എൻ.കെ. യൂസഫ് ഹാജി, കോൺഗ്രസ് നേതാവ് പറമ്പത്ത് പ്രഭാകരൻ എന്നിവർ സംബന്ധിച്ചു.
Show Full Article
TAGS:LOCAL NEWS 
Next Story