Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightഉമ്മത്തൂരിൽ എട്ട്...

ഉമ്മത്തൂരിൽ എട്ട് പേർക്ക് പേപ്പട്ടിയുടെ കടിയേറ്റു

text_fields
bookmark_border
ഉമ്മത്തൂരിൽ എട്ടുപേർക്ക് പേപ്പട്ടിയുടെ കടിയേറ്റു പാറക്കടവ്: ഉമ്മത്തൂരിൽ പേയിളകിയ നായുടെ കടിയേറ്റ് എട്ടുപേർക്ക് പരിക്ക്. ഉമ്മത്തൂർ അറബിക് കോളജ്, തോടാൽ പ്രദേശങ്ങളിലാണ് ഭ്രാന്തൻനായ് പരാക്രമണം നടത്തിയത്. നായുടെ ആക്രമണം ഭയന്ന് ഉമ്മത്തൂരിൽ സ്കൂളുകൾക്ക് അവധി നൽകി. ഞായറാഴ്ച രാത്രി ഏഴു മണിയോടെയാണ് നായുടെ ആക്രമണം തുടങ്ങിയത്. തിങ്കളാഴ്ച രാവിലെയും ആക്രമണം തുടർന്നു. ഉമ്മത്തൂർ സ്കൂൾ വിദ്യാർഥി പൂത്തറോമ്മൽ മുനീർ (14), പെരിക്കിലാട്ട് രാധ (42), പാറോള്ളതിൽ രാജൻ (50), പുനത്തിൽ അഷറഫ് (48), രാജൻ കുന്നത്ത് (60), മീത്തലെ പാലക്കൂൽ യൂസഫ് ഹാജി എന്നിവർ തലശ്ശേരി ജനറൽ ആശുപത്രിയിൽ ചികിത്സ തേടി. ബൈക്കിൽ സഞ്ചരിക്കുകയായിരുന്ന തോടാൽ പ്രമോദിനെ നായ് ആക്രമിച്ചു. ബൈക്ക് അപകടത്തിൽപെട്ട് മറിഞ്ഞ് നിസ്സാര പരിക്കുകളോടെ ഇയാൾ രക്ഷപ്പെട്ടു. മേഖലയിൽ തെരുവുനായ്ക്കളുടെ ശല്യം രൂക്ഷമായിട്ടുണ്ട്. നേരത്തേ ചെക്യാട് പഞ്ചായത്തിൽ നിരവധി പേർക്ക് പേപ്പട്ടിയുടെ കടിയേറ്റിരുന്നു. സൈക്കിൾ വിതരണം എടച്ചേരി: ഗ്രാമപഞ്ചായത്ത് ജനകീയാസൂത്രണം 2018 പദ്ധതിയിൽ ഉൾപ്പെടുത്തി എസ്.സി വിദ്യാർഥികൾക്ക് സൈക്കിൾ വിതരണം ചെയ്തു. ഉദ്ഘാടനം പ്രസിഡൻറ് ടി.കെ. അരവിന്ദാക്ഷൻ നിർവഹിച്ചു. രാധ തടത്തിൽ, ഇ. ഗംഗാധരൻ, ടി.പി. പുരുഷു, ടി.കെ. ബാബു, ഒ.കെ. മൊയ്തു, ഇ. ഗ്രീഷ്മ, എ.എസ്. സജീവൻ എന്നിവർ സംസാരിച്ചു.
Show Full Article
TAGS:LOCAL NEWS 
Next Story