Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightമാലിന്യ പ്ലാൻറിനെതിരെ...

മാലിന്യ പ്ലാൻറിനെതിരെ ഗ്രാമയാത്ര സംഘടിപ്പിച്ചു

text_fields
bookmark_border
ബാലുശ്ശേരി: കിനാലൂർ ആശുപത്രി മാലിന്യ സംസ്കരണ പ്ലാൻറിനെതിരെ ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് വി.എം. കമലാക്ഷിയുടെ നേതൃത്വത്തിൽ ഗ്രാമയാത്ര സംഘടിപ്പിച്ചു. വിവിധ കേന്ദ്രങ്ങളിൽ ഗ്രാമയാത്രക്ക് വൻ സ്വീകരണമാണ് നൽകിയത്. ജില്ല പഞ്ചായത്തംഗം നജീബ് കാന്തപുരം ഗ്രാമയാത്ര ഉദ്ഘാടനം ചെയ്തു. ഷാനവാസ് കുറുെമ്പായിൽ, ഷാജി കെ. പണിക്കർ, ബഷീർ എഴുകണ്ടി, മുഹമ്മദ് മാസ്റ്റർ, എൻ.പി. രാമദാസ്, സി.വി. ബീന, വിജയൻ, കെ. ആലി, എ.സി. ബൈജു എന്നിവർ സംസാരിച്ചു. ഷൈമ കോറോത്ത്, ഷൈനി, കെ. അഹമ്മദ് കോയ, പി.കെ. നാസർ, കെ.പി. ഹരിദാസ് എന്നിവർ നേതൃത്വം നൽകി. ബാലുശ്ശേരി ബ്ലോക്ക് വികസന സെമിനാർ ബാലുശ്ശേരി: ബാലുശ്ശേരി ബ്ലോക്ക് പഞ്ചായത്ത് വികസന സെമിനാർ ജില്ല പഞ്ചായത്ത് പ്രസിഡൻറ് ബാബു പറശ്ശേരി ഉദ്ഘാടനം ചെയ്തു. പ്രസിഡൻറ് വി. പ്രതിഭ അധ്യക്ഷത വഹിച്ചു. 2018 -19 വർഷത്തെ കരട് പദ്ധതി രേഖ ജില്ല പഞ്ചായത്ത് അംഗം ശ്രീജ പുല്ലരിക്കൽ പ്രകാശനം ചെയ്തു. വി.എം. കുട്ടികൃഷ്ണൻ ഏറ്റുവാങ്ങി. പദ്ധതി അവതരണം വിലാസിനി പരപ്പിലും അവലോകനം സെക്രട്ടറി മുഹമ്മദ് മുഹ്സിനും നിർവഹിച്ചു. ജില്ല പഞ്ചായത്ത് അംഗം ഷക്കീല ടീച്ചർ, ബ്ലോക്കിലെ ഗ്രാമപഞ്ചായത്ത് പ്രസിഡൻറുമാർ, ത്രിതല പഞ്ചായത്ത് അംഗങ്ങൾ, വർക്കിങ് ഗ്രൂപ് അംഗങ്ങൾ, ആസൂത്രണ സമിതി അംഗങ്ങൾ എന്നിവർ സെമിനാറിൽ പെങ്കടുത്തു. വൈസ് പ്രസിഡൻറ് എം. ചന്ദ്രൻ സ്വാഗതവും എം.കെ. പ്രീതി നന്ദിയും പറഞ്ഞു. കാക്കണഞ്ചേരി പണിയ കോളനി ട്രൈബൽ ഉദ്യോഗസ്ഥർ സന്ദർശിച്ചു ബാലുശ്ശേരി: തലയാട് കാക്കണഞ്ചേരി പണിയ കോളനിയിൽ ട്രൈബൽ ഉദ്യോഗസ്ഥരും സന്നദ്ധ പ്രവർത്തകരും സന്ദർശനം നടത്തി. താമരശ്ശേരി ട്രൈബൽ എക്സ്റ്റൻഷൻ ഒാഫിസർ ഷമീറി​െൻറ നേതൃത്വത്തിലുള്ള ഉദ്യോഗസ്ഥരാണ് തിങ്കളാഴ്ച രാവിലെ പത്തരയോടെ കോളനിയിലെത്തിയത്. കോളനിയിലെ ദുരിതാവസ്ഥയെക്കുറിച്ച് കഴിഞ്ഞ ദിവസം 'മാധ്യമം' വാർത്ത നൽകിയിരുന്നു. കോളനിക്കാരുടെ റേഷൻ കാർഡുകൾ ട്രൈബൽ ഒാഫിസർ വാങ്ങിയിട്ടുണ്ട്. വിവിധ സന്നദ്ധ സംഘടനകളും കോളനിക്കാർക്ക് സഹായവുമായി എത്തി.
Show Full Article
TAGS:LOCAL NEWS 
Next Story