Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightസുധാകരനും...

സുധാകരനും ചെന്നിത്തലക്കുമെതിരെ കിർമാണി മനോജി​െൻറ വക്കീൽ നോട്ടീസ്​

text_fields
bookmark_border
കണ്ണൂർ: ഷുഹൈബ് വധവുമായി ബന്ധപ്പെട്ട് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല, കോൺഗ്രസ് നേതാവ് കെ. സുധാകരൻ എന്നിവർക്ക് ടി.പി. ചന്ദ്രശേഖരൻ വധക്കേസിൽ ശിക്ഷിക്കപ്പെട്ട കിർമാണി മനോജി​െൻറ വക്കീൽ നോട്ടീസ്. പരോളിൽ പുറത്തിറങ്ങിയ കിർമാണി മനോജ് ഉൾപ്പെട്ട സംഘമാണ് ഷുഹൈബ് വധത്തിന് പിന്നിലെന്ന് സംശയിക്കുന്നുവെന്ന് ചെന്നിത്തല വാർത്തസമ്മേളനത്തിൽ ആരോപിച്ചിരുന്നു. കണ്ണൂരിൽ ഉപവാസം അനുഷ്ഠിക്കുന്ന കെ. സുധാകരനും ഇതേ ആരോപണം ആവർത്തിച്ചു. ഇരു നേതാക്കളും നടത്തിയ ആരോപണം തനിക്ക് മാനഹാനിയുണ്ടാക്കിയെന്നാണ് കിർമാണി മനോജ് വക്കീൽ നോട്ടീസിൽ പറയുന്നത്. ടി.പി കേസിൽ പൂജപ്പുര സെൻട്രൽ ജയിലിൽ ശിക്ഷ അനുഭവിച്ചുവരുകയാണ് മനോജ്.
Show Full Article
TAGS:LOCAL NEWS 
Next Story