Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightമാല കവർന്ന യുവാവിനെ...

മാല കവർന്ന യുവാവിനെ നാട്ടുകാർ പൊലീസിൽ ഏൽപിച്ചു

text_fields
bookmark_border
ഫറോക്ക്: ബൈക്കിലെത്തി യുവതിയുടെ സ്വർണമാല കവർന്നോടിയ മോഷ്ടാവിനെ നാട്ടുകാർ പിടികൂടി പൊലീസിൽ ഏൽപിച്ചു. കടലുണ്ടി സ്വദേശിനിയായ യുവതിയുടെ രണ്ടര പവ​െൻറ മാലയാണ് മോഷ്ടാവ് പൊട്ടിച്ചോടിയത്. ഒളവണ്ണയിലുള്ള ഭർത്താവി​െൻറ വീട്ടിൽനിന്ന് കടലുണ്ടിയിലെ സ്വന്തം വീട്ടിലേക്ക് പോകുന്നതിനിടെ നല്ലളം ചാലാട്ടിയിൽ വെച്ചാണ് സംഭവം . തിങ്കളാഴ്ച നാലുമണിയോടെ യുവതി കാൽനടയായി പോകുന്നതിനിടെ ഇരുചക്രവാഹനത്തിലെത്തിയ യുവാവ് ബൈക്ക് നിർത്തി യുവതിക്കൊപ്പം നടക്കുകയും സമീപമെത്തി മാല പൊട്ടിച്ചെടുക്കുകയുമായിരുന്നു. ശേഷം ബൈക്കിനടുത്തേക്ക് ഓടിയെങ്കിലും സ്റ്റാർട്ടാക്കാൻ കഴിഞ്ഞില്ല. ഈ സമയം യുവതി ഒച്ച വെക്കുകയും ശബ്ദം കേട്ട് ഓടിക്കൂടിയ നാട്ടുകാർ മോഷ്ടാവിനെ കൈയോടെ പിടികൂടുകയുമായിരുന്നു. നാട്ടുകാർ വിവരമറിയിച്ചതിനെ തുടർന്ന് സ്ഥലത്തെത്തിയ നല്ലളം പൊലീസ് യുവാവിനെ കസ്റ്റഡിലെടുത്തു. ഇയാൾ മേഖലയിലെ നിരവധി കേസുകളിൽ പ്രതിയാണെന്ന് സൂചന. പ്രതിഷേധ പ്രകടനം പെരുമണ്ണ: മണ്ണാർക്കാട് മുസ്ലിം യൂത്ത് ലീഗ് പ്രവർത്തകൻ സഫീറിനെ കൊലപ്പെടുത്തിയതിൽ പ്രതിഷേധിച്ച് പെരുമണ്ണ പഞ്ചായത്ത് മുസ്ലിം യൂത്ത് ലീഗ് കമ്മിറ്റി പെരുമണ്ണയിൽ പ്രകടനം നടത്തി. നിയോജക മണ്ഡലം യൂത്ത് ലീഗ് വൈസ് പ്രസിഡൻറ് ഐ. സൽമാൻ ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് യൂത്ത് ലീഗ് പ്രസിഡൻറ് എൻ.ടി. അബ്ദുല്ല നിസാർ അധ്യക്ഷത വഹിച്ചു. മണ്ഡലം സെക്രട്ടറി സി. നൗഷാദ് സംസാരിച്ചു. എൻ.ടി. മുനീർ, പി. ഹബീബ് റഹ്മാൻ, കെ.പി കബീർ, ഇ. അനസ്, ഇർഫാൻ ഹബീബ്, കെ.ടി.പി. ഇഖ്ബാൽ, അഷ്ഹൽ എന്നിവർ നേതൃത്വം നൽകി.
Show Full Article
TAGS:LOCAL NEWS 
Next Story