Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightജല അതോറിറ്റിയും...

ജല അതോറിറ്റിയും പി.ഡബ്ല്യു.ഡിയും രണ്ടു തട്ടിൽ; പാലത്ത്​ റോഡ്​ നിർമാണം അനിശ്ചിതത്വത്തിൽ

text_fields
bookmark_border
ചേളന്നൂർ: വകുപ്പുകൾ തമ്മിലുള്ള ശീതസമരംമൂലം റോഡ് പണി അനിശ്ചിതത്വത്തിൽ. മാസങ്ങളായി തകർന്നുകിടക്കുന്ന കുമാരസ്വാമി -നരിക്കുനി റോഡിലെ അറ്റകുറ്റപ്പണികൾ ആരംഭിച്ചെങ്കിലും ജല അതോറിറ്റിയും പൊതുമരാമത്ത് വകുപ്പും തമ്മിലുള്ള വടംവലി കാരണം റോഡ് പണി ഇഴയുകയാണ്. കഴിഞ്ഞ കാലവർഷത്തിൽ തകർന്ന റോഡ് വേനലോടെയെങ്കിലും ഗതാഗത യോഗ്യമാക്കുമെന്ന പ്രതീക്ഷയിലായിരുന്നു നാട്ടുകാർ. എന്നാൽ, പ്രതീക്ഷ അസ്ഥാനത്താകുന്ന നിലയിലേക്കാണ് കാര്യങ്ങൾ നീങ്ങുന്നതെന്ന് വ്യാപാരികൾ പറയുന്നു. പൊടിശല്യം രൂക്ഷമായതിനാൽ പല വ്യാപാരികൾക്കും കടകൾ അടച്ചിടേണ്ടിവരുകയാണ്. പലർക്കും പൊടിശല്യം മൂലം രോഗം പിടിപെട്ടിരിക്കുകയാണെന്ന് കാണിച്ച് ഗതാഗത മന്ത്രി എ.കെ. ശശീന്ദ്രന് പരാതി നൽകിയിരിക്കുകയാണ്. ടെലിഫോൺ കേബിളിന് കുഴിയെടുത്തപ്പോൾ അടിക്കനാലിന് ദ്വാരം വീണതിനാൽ കഴിഞ്ഞ വർഷം പാലത്ത് റോഡിലൂടെ കനാൽ ജലം പരന്നൊഴുകിയിരുന്നു. വർഷങ്ങളായി റോഡിലൂടെ യാത്ര ദുഷ്കരമായിട്ടും അധികൃതർക്ക് അനക്കമില്ലെന്നതിനാൽ ജനങ്ങളും വ്യാപാരികളും പ്രതിഷേധ ബാനർ വെച്ചിരിക്കുകയാണ്. ഉടൻ പ്രശ്നം പരിഹരിച്ചില്ലെങ്കിൽ ജനകീയ പ്രതിഷേധ പരിപാടികൾ ആരംഭിക്കുമെന്ന് പ്രദേശവാസികൾ പറഞ്ഞു.
Show Full Article
TAGS:LOCAL NEWS 
Next Story