Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightസഹപാഠിക്ക് വീടൊരുക്കി...

സഹപാഠിക്ക് വീടൊരുക്കി നൽകി എൻ.എസ്.എസ് വളൻറിയർമാർ

text_fields
bookmark_border
കൊടുവള്ളി: കിഴക്കോത്ത് പന്നൂർ ഗവ. ഹയർ സെക്കൻഡറി സ്കൂൾ എൻ.എസ്.എസ് യൂനിറ്റിലെ വിദ്യാർഥികൾ സഹപാഠിക്ക് വീടൊരുക്കി. ഒന്നാം വർഷ ഹയർ സെക്കൻഡറി വിദ്യാർഥിയായ കൊടുവള്ളി നഗരസഭയിലെ രണ്ടാം ഡിവിഷനിലെ കുയ്യോടിയിൽ താമസിക്കുന്ന താന്നിയോട്ടുമ്മൽ അരുണിനാണ് എൻ.എസ്.എസ് രജതഭവനം പരിപാടിയുടെ ഭാഗമായി വീട് നിർമിച്ച് നൽകിയത്. നിത്യരോഗികളായ അച്ഛനും അമ്മയും വിവാഹപ്രായമെത്തിയ സഹോദരിയും അടങ്ങുന്നതാണ് അരുണി​െൻറ കുടുംബം. മതിയായ സൗകര്യങ്ങളൊന്നുമില്ലാത്ത കുന്നിൻമുകളിലെ ചെറിയൊരു വീട്ടിലായിരുന്നു ഇവർ കഴിഞ്ഞിരുന്നത്. അരുണി​െൻറ ജീവിതസാഹചര്യം മനസ്സിലാക്കിയാണ് വിദ്യാർഥികൾ കൈത്താങ്ങായത്. പ്രദേശവാസികളെ ഉൾപ്പെടുത്തി കർമസമിതി രൂപവത്കരിക്കുകയുമായിരുന്നു. സ്കൂൾ സ്റ്റാഫ് അംഗങ്ങൾ, വിദ്യാർഥികൾ, പി.ടി.എ, പ്രദേശവാസികൾ, മുൻ എൻ.എസ്.എസ്. വളൻറിയർമാർ, വ്യാപാരികൾ, സന്നദ്ധസംഘടനകൾ തുടങ്ങിയവരുടെ സഹകരണത്തോടെയാണ് വീട് നിർമാണം. അടുത്തമാസം നാലിന് നടക്കുന്ന സഹോദരിയുടെ വിവാഹനടത്തിപ്പും കർമസമിതി ഏറ്റെടുത്തിട്ടുണ്ട്. വീടി​െൻറ തക്കോൽദാനം കൊടുവള്ളി നിയോജകമണ്ഡലം എം.എൽ.എ കാരാട്ട് റസാഖ് നിർവഹിച്ചു. കൊടുവള്ളി മുനിസിപ്പാലിറ്റി കൗൺസിലർ വി.ടി. സലീന മുഹമ്മദ് അധ്യക്ഷത വഹിച്ചു. എൻ.എസ്.എസ് സ്റ്റേറ്റ്പ്രോഗ്രാം കോഒാഡിനേറ്റർ ഡോ. ജേക്കബ് ജോൺ മുഖ്യാതിഥിയായി. ജില്ല പഞ്ചായത്ത് മെംബർ എം.എ. ഗഫൂർ മുഖ്യപ്രഭാഷണം നടത്തുകയും അരുണിനുള്ള പഠനമേശയും കസേരയും കൈമാറുകയും ചെയ്തു. കൗൺസിലർമാരായ കെ.കെ. പ്രീത, കെ.എം. സുഷിനി, എൻ.എസ്.എസ് ജില്ല പ്രോഗ്രാം കോഒാഡിനേറ്റർ എസ്. ശ്രീചിത്ത്, ടി. രതീഷ്, കെ.പി. അനിൽ കുമാർ, വി.എം. ശ്രീധരൻ, ഇ.കെ. മുഹമ്മദ്, കെ.സി.എൻ. അഹമ്മദ്കുട്ടി, വി.ടി. അബ്ദുറഹിമാൻ, എ.കെ. കുഞ്ഞുമുഹമ്മദ്, അഷ്റഫ് വാവാട്, എം. ഗീതാകുമാരി, കുഞ്ഞൻനായർ, ഇ. അസീസ്, സി. പുഷ്പ, അബ്ദുൽ ബഷീർ, അശ്വൽ ശശി, സി.ആർ. ആർദ്ര എന്നിവർ സംസാരിച്ചു. പ്രിൻസിപ്പൽ ടി.പി. അബ്ദുൽ മജീദ് സ്വാഗതവും കെ.പി. ബഷീർ നന്ദിയും പറഞ്ഞു.
Show Full Article
TAGS:LOCAL NEWS 
Next Story