Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightജനകീയ കുടിവെള്ള പദ്ധതി ...

ജനകീയ കുടിവെള്ള പദ്ധതി ഉദ്​ഘാടനം

text_fields
bookmark_border
കൊടിയത്തൂർ: പ്രകൃതിയെ നശിപ്പിച്ച് നടത്തുന്ന ആർത്തി മൂത്ത വികസനം നാടിനും സമൂഹത്തിനും ആപത്താണെന്ന് ജമാഅത്തെ ഇസ്ലാമി അസി. അമീർ പി. മുജീബ് റഹ്മാൻ പറഞ്ഞു. എരിഞ്ഞിമാവിലെ തെഞ്ചീരി പറമ്പിൽ നാൽപതോളം കുടുംബങ്ങൾക്ക് ആശ്വാസമാകുന്ന, സോളിഡാരിറ്റി നിർമിച്ച ജനകീയ കുടിവെള്ളപദ്ധതിയുടെ ഉദ്ഘാടനം നിർവഹിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം. ജമാഅത്തെ ഇസ്ലാമി ഏരിയ പ്രസിഡൻറ് കെ.ടി. അബുൽ ഹമീദ് അധ്യക്ഷത വഹിച്ചു. പഞ്ചായത്ത് പ്രസിഡൻറ് സി.ടി.സി. അബ്ദുല്ല മുഖ്യപ്രഭാഷണം നിർവഹിച്ചു. പദ്ധതിക്കായി മികച്ച പ്രവർത്തനം നടത്തിയ കെ.പി.സി. മുഹമ്മദ് കുട്ടിയെ പഞ്ചായത്ത് പ്രസിഡൻറ് ചടങ്ങിൽ ആദരിച്ചു. വാർഡ് മെംബർ സുജ ടോം, ഇസ്മയിൽ വഫ, സോളിഡാരിറ്റി ജില്ല പ്രസിഡൻറ് കെ.സി. അൻവർ, ലുഖ്മാൻ, ഹരീഷ്, അസൈൻ, കരീം, സുകുമാരൻ, പി സി. നിസാം എന്നിവർ സംസാരിച്ചു. പദ്ധതി സപ്ലിമ​െൻറ് 'ഉറവ' പ്രകാശനം ഇസ്മയിൽ വഫ, പി.പി. ശൗക്കത്തലിക്ക് നൽകി നിർവഹിച്ചു. പദ്ധതി കൺവീനർ മുസ്തഖീം സ്വാഗതവും ജാഫർ പുതുകുടി നന്ദിയും പറഞ്ഞു. നൗഷാദ് എരിഞ്ഞിമാവി​െൻറ ഇശൽ മേളയും നടന്നു.
Show Full Article
TAGS:LOCAL NEWS 
Next Story