Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightഹെൽത്ത് കാർഡ്​ വിതരണം

ഹെൽത്ത് കാർഡ്​ വിതരണം

text_fields
bookmark_border
മുക്കം: കാരശ്ശേരി ഗ്രാമപഞ്ചായത്തി​െൻറ വാർഷിക പദ്ധതിയിൽ കാരശ്ശേരി ഗവ. പ്രാഥമിക ആരോഗ്യകേന്ദ്രത്തി​െൻറയും ലേബർ ഓഫിസി​െൻറയും ആഭിമുഖ്യത്തിൽ ഇതര സംസ്ഥാന തൊഴിലാളികൾക്ക് ഹെൽത്ത്-ഇൻഷുറൻസ് കാർഡുകൾ വിതരണം ചെയ്തു. മെഡിക്കൽ ഓഫിസർ ഡോ. മനുലാൽ അധ്യക്ഷത വഹിച്ചു. പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ അബ്ദുല്ല കുമാരനല്ലൂർ ഉദ്ഘാടനം ചെയ്തു. ഹെൽത്ത് ഇൻസ്പെക്ടർ രാജകുമാർ ക്യാമ്പിന് നേതൃത്വം നൽകി. എഴുപതോളം പേർക്ക് ഹെൽത്ത് കാർഡും സൗജന്യ ഇൻഷുറൻസ് കാർഡും നൽകി. സമാന ക്യാമ്പുകൾ കാരമൂല, മുരിങ്ങംപുറായി, കക്കാട് എന്നിവിടങ്ങളിൽ നടത്തും. ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർ സുധ, അയ്യൂബ്, തങ്കമണി, പുഷ്പവല്ലി, ഖദീജ, ഫൗസിയ, ബേബി, സുനിത, ബിജിത, സൽമത്ത് എന്നിവർ സംബന്ധിച്ചു.
Show Full Article
TAGS:LOCAL NEWS 
Next Story