Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightതെങ്ങിലക്കടവിൽ...

തെങ്ങിലക്കടവിൽ പൈപ്പ്​ലൈൻ മാറ്റൽ പ്രവൃത്തി പൂർത്തിയായി; പമ്പിങ്​ രണ്ടു ദിവസത്തിനകം

text_fields
bookmark_border
മാവൂർ: കൂളിമാട് പമ്പിങ് സ്റ്റേഷനിൽനിന്ന് നഗരത്തിലേക്ക് കുടിവെള്ളമെത്തിക്കുന്ന പൈപ്പ്ലൈൻ തെങ്ങിലക്കടവ് ചെറൂപുഴയിൽ മാറ്റിസ്ഥാപിക്കൽ പൂർത്തിയായി. നിരന്തരം പൊട്ടുകയും ചോർച്ചയുണ്ടാകുകയും അറ്റകുറ്റപ്പണിക്ക് വൻതുക ചെലവാകുകയും ചെയ്യുന്ന സാഹചര്യത്തിലാണ് പൈപ്പ് മാറ്റുന്നത്. ചെറുപുഴക്ക് അടിയിലൂടെ ഏതാണ്ട് 18 വർഷം മുമ്പ് സ്ഥാപിച്ച ഹൈ ഡെൻസിറ്റി പോളി എത്ലിൻ പൈപ്പിലാണ് നിരന്തരം ചോർച്ചയുണ്ടായിരുന്നത്. പമ്പിങ് സ്റ്റേഷനിലെ സ്റ്റേജ് രണ്ടിൽനിന്നുള്ള ജലവിതരണമാണ് ഇതിലൂടെ നടന്നിരുന്നത്. പുഴക്ക് അടിയിലായതിനാൽ ചോർച്ച കണ്ടെത്താനും നന്നാക്കാനും പ്രയാസമായിരുന്നു. പല സമയങ്ങളിലായി ലക്ഷങ്ങളാണ് ഇതിന് ചെലവഴിക്കേണ്ടി വന്നത്. ഇൗ സാഹചര്യത്തിലാണ് നിലവിലുള്ള 700 എം.എം പ്രിമോ പൈപ്പിലേക്ക് കണക്ഷൻ മാറ്റിനൽകുന്നത്. പ്ലാൻറ് സ്ഥാപിച്ച കാലത്ത് ചെറുപുഴക്ക് കുറുകെ വെള്ളത്തിന് അടിയിലൂടെ ഇട്ട 700 എം.എം വ്യാസമുള്ള രണ്ട് പ്രിമോ പൈപ്പിൽ ഒന്നിലേക്കാണ് മാറ്റിയത്. പൈപ്പിന് ചുറ്റും കോൺക്രീറ്റ് ചെയ്ത് ചോർച്ചക്ക് തീരെ സാധ്യതയില്ലാതെയാണ് ഇത് സ്ഥാപിച്ചത്. എച്ച്.ഡി.പി.ഇ പൈപ്പ്ലൈൻ സ്ഥാപിച്ച് കണക്ഷൻ മാറ്റി നൽകിയതോടെ പുഴക്കടിയിൽ പ്രിമോ പൈപ്പുകൾ കരുതലായി മാറ്റിവെച്ചിരിക്കുകയായിരുന്നു. പ്രവൃത്തിക്കായി ഏതാണ്ട് 10 മാസമായി സ്റ്റേജ് രണ്ടിൽനിന്നുള്ള പമ്പിങ് നിർത്തിവെച്ചിരുന്നു. അതേസമയം, രണ്ട് വർഷംമുമ്പ് സ്ഥാപിച്ച സ്റ്റേജ് ഒന്നിൽനിന്നുള്ള 750 എം.എം പൈപ്പ് വഴി ജല വിതരണം നടക്കുന്നതിനാൽ മെഡിക്കൽ കോളജിലടക്കം ജലവിതരണം മുടങ്ങിയിരുന്നില്ല. എങ്കിലും, നഗരത്തിലേക്ക് എത്തുന്ന ജലത്തിൽ ഗണ്യമായ കുറവ് അനുഭവപ്പെട്ടിരുന്നു. പൈപ്പ് മാറ്റൽ തിങ്കളാഴ്ചയാണ് പൂർത്തിയായത്. രണ്ട് ദിവസം പരീക്ഷണാടിസ്ഥാനത്തിൽ പമ്പിങ് നടക്കും. ചോർച്ചയില്ലെന്ന് ഉറപ്പുവരുത്തുന്നതോടൊപ്പം ഏറെനാൾ പമ്പിങ് നിർത്തിവെച്ചതിെനതുടർന്ന് പൈപ്പ്ലൈനിലുണ്ടായ അഴുക്കും മറ്റും നീക്കുന്നതിനുകൂടിയാണിത്. ഇതിനുശേഷമായിരിക്കും പമ്പിങ് സാധാരണനിലയിലാകുക. പൈപ്പ്ൈലെൻ പുഴക്ക് മുകളിലൂടെയാക്കാനുള്ള പദ്ധതി പുരോഗമിക്കുന്നുണ്ട്. പാലം നിർമിച്ച് ലൈൻ ഇതിനുമുകളിലൂടെയാക്കാനാണ് പദ്ധതി. ഇത് മുന്നിൽകണ്ട് പുഴയുടെ ഇരുഭാഗത്തും പ്രിമോ പൈപ്പിലേക്ക് കണക്ഷൻ നൽകിയഭാഗത്ത് ഡൈവേർട്ട് ലൈൻ ഇട്ടിട്ടുണ്ട്.
Show Full Article
TAGS:LOCAL NEWS 
Next Story