Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightവഴികാട്ടി പദ്ധതി...

വഴികാട്ടി പദ്ധതി ഉദ്ഘാടനം

text_fields
bookmark_border
കോഴിക്കോട്: തിരക്കേറിയ നഗരങ്ങളിൽ യാത്രക്കാർക്കുൾപ്പെടെ പൊതുജനങ്ങൾക്ക് സൗജന്യമായി പ്രഥമശുശ്രൂഷ ഉറപ്പുവരുത്താനായി നടപ്പാക്കുന്ന വഴികാട്ടി പദ്ധതി മൊഫ്യൂസിൽ ബസ് സ്റ്റാൻഡിൽ ഡെപ്യൂട്ടി മേയർ മീര ദർശക് ഉദ്ഘാടനം ചെയ്തു. ദേശീയ നഗരാരോഗ്യ ദൗത്യവും കോർപറേഷനും സംയുക്തമായാണ് പദ്ധതി നടപ്പാക്കുന്നത്. വഴികാട്ടി കേന്ദ്രത്തിൽ രക്തസമ്മർദ പരിശോധനയും പ്രമേഹ പരിശോധനയുമുൾപ്പെടെ പ്രാഥമിക ശുശ്രൂഷകളും ഞായർ ഒഴികെ ദിവസങ്ങളിൽ രാവിലെ ഒമ്പത് മുതൽ വൈകീട്ട് നാലുവരെ ലഭ്യമാണ്. കോർപറേഷൻ ആരോഗ്യ സ്ഥിരം സമിതി ചെയർമാൻ കെ.വി. ബാബുരാജ് അധ്യക്ഷത വഹിച്ചു. എൻ.യു.എച്ച്.എം ജില്ല കോഒാഡിനേറ്റർ ഷിജിത്ത് സ്വാഗതം പറഞ്ഞു. താലൂക്ക് വികസന സമിതി മൂന്നിന് കോഴിക്കോട്: മാർച്ച് മാസത്തെ താലൂക്ക് വികസന സമിതി യോഗം മാർച്ച് മൂന്നിന് രാവിലെ 11 ന് താലൂക്ക് കോൺഫറൻസ് ഹാളിൽ ചേരും.
Show Full Article
TAGS:LOCAL NEWS 
Next Story