Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightസ്വാഗതസംഘ...

സ്വാഗതസംഘ രൂപവത്​കരണയോഗം

text_fields
bookmark_border
പുതിയങ്ങാടി: നാടകാചാര്യൻ കെ.ടി. മുഹമ്മദി​െൻറ 10ാം ചരമവാർഷിക പരിപാടി 'ഇത് കെ.ടിയുടെ ഭൂമിയാണ്' എന്ന പേരിൽ പുതിയങ്ങാടിയിൽ നടക്കും. മാർച്ച് 25 മുതൽ ഏപ്രിൽ ഒന്നുവരെയാണ് പരിപാടി. പുരോഗമന കലാസാഹിത്യസംഘം പുതിയങ്ങാടിയിൽ സംഘടിപ്പിച്ച സ്വാഗതസംഘ രൂപവത്കരണ യോഗം സംസ്ഥാന വൈസ് പ്രസിഡൻറ് ജാനമ്മ കുഞ്ഞുണ്ണി ഉദ്ഘാടനം ചെയ്തു. ജില്ല പ്രസിഡൻറ് വിൻസ​െൻറ് അധ്യക്ഷത വഹിച്ചു. കെ.ടിയുടെ നാടകം, കഥാപാത്രങ്ങൾ, കെ.ടിയുടെ നാടകത്തിലെ പാട്ടുകൾ, തെരുവ് നാടകങ്ങൾ തുടങ്ങിയവ വിവിധ വേദികളിൽ നടക്കും. ജില്ല സെക്രട്ടറി ഡോ. യു. ഹേമന്ത് കുമാർ, കോർപറേഷൻ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ കെ.വി. ബാബുരാജ്, ചന്ദ്രശേഖരൻ തിക്കോടി, ടി. സുരേഷ് ബാബു, കോയമുഹമ്മദ്, വേണു അമ്പലപ്പടി, കെ. മോഹൻദാസ്, രഞ്ജിത്ത്ലാൽ എന്നിവർ സംസാരിച്ചു. എൻ. രാധാമോഹനൻ സ്വാഗതം പറഞ്ഞു. 101 അംഗ സ്വാഗതസംഘം രൂപവത്കരിച്ചു. എ. പ്രദീപ് കുമാർ എം.എൽ.എ (ചെയർ), എൻ. രാധാമോഹനൻ (ജനറൽ കൺ.), പി.ടി. അബ്ദുൽ ലത്തീഫ് (ട്രഷ).
Show Full Article
TAGS:LOCAL NEWS 
Next Story