Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightആനക്കുട്ടിയെ...

ആനക്കുട്ടിയെ പരിക്കേറ്റനിലയിൽ കണ്ടെത്തി

text_fields
bookmark_border
*പൂക്കോട് വെറ്ററിനറി കോളജിൽ ശസ്ത്രക്രിയക്ക് വിധേയമാക്കി *തുമ്പിക്കൈക്കും തലക്കുമാണ് പരിക്കുള്ളത് വൈത്തിരി: തുമ്പിക്കൈക്കും തലക്കും പരിക്കേറ്റ നിലയിൽ ആനക്കുട്ടിയെ കണ്ടെത്തി. മേപ്പാടി റേഞ്ച് പരിധിയിൽപെടുന്ന ആയിഷ പ്ലാേൻറഷനിൽ ഞായറാഴ്ച രാവിലെയാണ് ആറുമാസം തോന്നിക്കുന്ന പിടിയാനയെ പരിക്കേറ്റനിലയിൽ കണ്ടെത്തിയത്. തോട്ടം തൊഴിലാളികൾ വിവരമറിയിച്ചതിനെതുടർന്ന് വനം വകുപ്പ് ഉദ്യോഗസ്ഥർ സ്ഥലത്തെത്തി ആനയെ പൂക്കോട് വെറ്ററിനറി കോളജിലെത്തിച്ച് ശസ്ത്രക്രിയക്ക് വിധേയമാക്കി. വന്യമൃഗങ്ങളുടെ ആക്രമണത്തിലാണ് ആനക്കുട്ടിക്ക് പരിക്കേറ്റതെന്നാണ് വനം വകുപ്പി​െൻറ പ്രാഥമിക നിഗമനം. തുമ്പിക്കൈക്കും തലക്കും ആഴത്തിലുള്ള മുറിവുണ്ട്. പരിക്കേറ്റതിനെ തുടർന്ന് ആനക്കുട്ടിയെ ആനക്കൂട്ടം ഉപേക്ഷിച്ചതാവാമെന്ന് മേപ്പാടി റേഞ്ചിലെ വനംവകുപ്പ് അധികൃതർ പറഞ്ഞു. പൂക്കോട് വെറ്ററിനറി കോളജിൽ നിരീക്ഷണത്തിലുള്ള ആനക്കുട്ടിയെ പരിക്ക് ഭേദമാകുന്ന മുറക്ക് ബന്ധപ്പെട്ട അധികാരികളുടെ അനുവാദത്തോടെ സുരക്ഷിത കേന്ദ്രത്തിലേക്ക് മാറ്റും. SUNWDL29 പരിക്കേറ്റനിലയിൽ കണ്ടെത്തിയ ആനക്കുട്ടി വൈത്തിരി സ്വയംഭൂ ശ്രീ മാരിയമ്മൻ ക്ഷേത്ര മഹോത്സവം വൈത്തിരി: സ്വയംഭൂ ശ്രീ മാരിയമ്മൻ ക്ഷേത്ര മഹോത്സവം മാർച്ച് ഒന്നു മുതൽ അഞ്ച് വരെ നടക്കും. ഒന്നിന് രാവിലെ 8.30ന് കൊടിയേറ്റം, 10ന് കലവറ നിറക്കൽ, രാത്രി ഏഴിന് കരകം എഴുന്നള്ളത്ത്. രണ്ടിന് രാവിലെ ഒമ്പതിന് പൊങ്കാല, ഉച്ചക്ക് ഒന്നിന് അന്നദാനം, വൈകീട്ട് 5.30ന് താലിപൂജ, തുടർന്ന് കുട്ടികളുടെ വിവിധ കലാപരിപാടികൾ. മൂന്നാം തീയതി ഉച്ചക്ക് 12ന് നാല്സ​െൻറ് കോളനിയിൽ നിന്നുള്ള വരവ്, ഒരു മണിക്ക് അന്നദാനം, ഏഴു മണിക്ക് താലപ്പൊലിയോടു കൂടിയുള്ള മാവിളക്ക് എഴുന്നള്ളത്ത്, പഴയ വൈത്തിരി ധർമശാസ്ത ക്ഷേത്ര പരിസരത്തുനിന്നും ആരംഭിക്കുന്ന നഗരപ്രദക്ഷിണം, 9.30ന് ആധ്യാത്മിക പ്രഭാഷണം, 10ന് കുട്ടികളുടെ നൃത്ത അരങ്ങേറ്റം, 11.30ന് നന്മയുടെ കരോക്ക ഗാനമേള. നാലാം തീയതി രാവിലെ നാലിന് കനലാട്ടം, രാത്രി എട്ടിന്ഗുരുസി. അഞ്ചാം തീയതി രാവിലെ ആറിന് ത്രികാല പൂജ, രാത്രി ഏഴിന് കരകം ഒഴുക്കൽ സമാപനം. ഇതോടനുബന്ധിച്ചു നടത്തിയ യോഗത്തിൽ മാരിയപ്പൻ പിള്ള, ബാലു, രാജൻ, രൂപേഷ്, സതീഷ്, ശ്രീനിവാസൻ, കുമാരൻ, മോഹൻ ദാസ്, രാധാകൃഷ്ണൻ എന്നിവർ സംസാരിച്ചു. അക്കാദമിക് കലോത്സവവും പ്രതിഭകളെ ആദരിക്കലും മേപ്പാടി: ഗവ. ഹയർ സെക്കൻഡറി സ്കൂൾ അക്കാദമിക് കലോത്സവവും പ്രതിഭകളെ ആദരിക്കലും സംഘടിപ്പിച്ചു. ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് കെ.കെ. സഹദ് ഉദ്ഘാടനം ചെയ്തു. പി.ടി.എ പ്രസിഡൻറ് എം.എസ്. ജയകുമാർ അധ്യക്ഷത വഹിച്ചു. ടി.കെ. സുജാത ടീച്ചർ പ്രതിഭകളെ ആദരിച്ചു. ഗിരിജ, പി. റഹിയാനത്ത്, പി.കെ. മുഹമ്മദ് ബഷീർ, ടി.എൻ. വിപിൻ ബോസ്, പത്മാവതി ടീച്ചർ എന്നിവർ സംസാരിച്ചു. സൂസൻ റൊസാരിയോ സ്വാഗതവും റോസ് ലി നന്ദിയും പറഞ്ഞു.
Show Full Article
TAGS:LOCAL NEWS 
Next Story