Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightഅനുശോചിച്ചു

അനുശോചിച്ചു

text_fields
bookmark_border
കുറ്റ്യാടി: വെൽഫെയർ പാർട്ടി സംസ്ഥാന കമ്മിറ്റി അംഗവും ഭൂസമരസമിതി സംസ്ഥാന കോഒാഡിനേറ്ററുമായ ജോൺ അമ്പാട്ടി​െൻറ നിര്യാണത്തിൽ പാർട്ടി മരുതോങ്കര പഞ്ചായത്ത് കമ്മിറ്റി അഗാധമായി അനുശോചിച്ചു. വി.കെ. റഫീഖ് അധ്യക്ഷത വഹിച്ചു. കെ.പി. ജമാൽ, ടി.എം. സൂപ്പി, ഇ.കെ. നാണു, വി.ടി. അസ്ലമി, കെ.പി. ചന്ദ്രൻ, എ.കെ. ജലീൽ, പി.കെ. ബഷീർ, സലാഹുദ്ദീൻ എന്നിവർ സംസാരിച്ചു. വഴിമുടക്കികളായി നഗരത്തിൽ കമാനങ്ങൾ വടകര: പുതിയ ബസ്സ്റ്റാൻഡിനടുത്തുള്ള ട്രാഫിക് സിഗ്നൽ പോയൻറിന് സമീപത്ത് നാട്ടിയ പരസ്യകമാനം വഴിയാത്രക്കാർക്കും ഇരുചക്രവാഹനക്കാർക്കും ഭീഷണിയാവുന്നു. മൂന്നാഴ്ചയോളമായെങ്കിലും ഇതുവരെ കമാനം മാറ്റാൻ ബന്ധപ്പെട്ടവർ തയാറായിട്ടില്ല. ഈ മാസം 15, 16, 17 തീയതികളിൽ ചോമ്പാൽ മിനി സ്റ്റേഡിയത്തിൽ നടന്ന സംസ്ഥാന ക്ഷീരകർഷക സമ്മേളനത്തോടനുബന്ധിച്ചാണ് അതിനും ഒരാഴ്ച മുമ്പ് കമാനം സ്ഥാപിച്ചത്. ഏറെ തിരക്കേറിയ ഭാഗമാണിത്. ദേശീയപാതയിൽ തിരുവള്ളൂർ ഭാഗത്തേക്ക് പോകുന്ന ബസ് നിർത്തുന്നതും ഇതിനു സമീപത്താണ്. ഓട്ടോയും ജീപ്പും കയറാനും യാത്രക്കാർ അലക്ഷ്യമായി ഓടുന്ന ഭാഗമായതു കൊണ്ടുതന്നെ ഈ കമാനം ഏറെ ഭീഷണിയുയർത്തുകയാണ്. വാഹന ഗതാഗതത്തിന് ബുദ്ധിമുട്ടുണ്ടാവുന്ന ബോർഡുകളും പരസ്യബാനറുകളും നീക്കംചെയ്യണമെന്നും അല്ലാത്തപക്ഷം അധികൃതർ നീക്കംചെയ്യുമെന്നും ഇടക്കിടെ പരസ്യം ചെയ്യുന്ന അധികാരികൾ ഈ കമാനം കണ്ടില്ലെന്നാണോ എന്നാണ് ജനം ചോദിക്കുന്നത്.
Show Full Article
TAGS:LOCAL NEWS 
Next Story