Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightമുസ്​ലിംലീഗ്​ മണ്ഡലം...

മുസ്​ലിംലീഗ്​ മണ്ഡലം പ്രവർത്തക സമിതിയിൽ വാക്​തർക്കം; യോഗം മാറ്റി

text_fields
bookmark_border
പേരാമ്പ്ര: മുസ്ലിംലീഗ് പേരാമ്പ്ര മണ്ഡലം പ്രവർത്തക സമിതി യോഗം വാക്കേറ്റത്തെ തുടർന്ന് മാറ്റിവെച്ചു. പാർട്ടി മണ്ഡലം ജനറൽ സെക്രട്ടറി സി.പി.എ. അസീസ് ജില്ല സെക്രട്ടറിയായതിനെ തുടർന്ന് മണ്ഡലം ജനറൽ സെക്രട്ടറി സ്ഥാനം ഒഴിയേണ്ടതുണ്ട്. ഇദ്ദേഹത്തി​െൻറ കാലത്തുള്ള വരവുചെലവ് കണക്ക് അവതരിപ്പിക്കുമ്പോഴാണ് പ്രശ്നങ്ങൾ തുടങ്ങിയത്. യു.ഡി.എഫ് ഭരണകാലത്ത് സി.പി.എം നിയന്ത്രണത്തിലുള്ള കൂത്താളി വൊക്കേഷനൽ ഹയർ സെക്കൻഡറി സ്കൂളിൽ പ്ലസ്ടു അനുവദിച്ചത് മുസ്ലിംലീഗ് നേതൃത്വത്തിന് രണ്ട് പോസ്റ്റ് നൽകിയിട്ടാണ്. ഇതിൽ ഒരാളിൽനിന്ന് ലഭിച്ച തുക സംസ്ഥാന കമ്മിറ്റി സംഭാവനയായി കൈപ്പറ്റി. മറ്റൊരു പോസ്റ്റ് മണ്ഡലം കമ്മിറ്റിക്ക് നൽകിയതായിരുന്നു. ഇതിൽനിന്ന് 21 ലക്ഷം വാങ്ങിയിരുന്നു. ഇതി​െൻറ കണക്കുകൂടി അവതരിപ്പിക്കണമെന്ന് ചില അംഗങ്ങൾ ആവശ്യപ്പെട്ടതോടെയാണ് വാക്തർക്കം തുടങ്ങിയത്. എന്നാൽ, ഇത് ത​െൻറ കാലത്ത് നടന്നതല്ലെന്ന മറുപടിയാണ് ജന. സെക്രട്ടറി നൽകിയത്. 12 ലക്ഷം രൂപ മണ്ഡലത്തിലെ ഒരു ജില്ല ഭാരവാഹിയുടെ കൈവശമുണ്ടെന്നാണ് ചില അംഗങ്ങൾ ആരോപിച്ചത്. പ്രവർത്തകസമിതി വീണ്ടും 27ന് നടത്താൻ നിശ്ചയിച്ചിട്ടുണ്ട്. മണ്ഡലം പ്രവർത്തകസമിതിയിൽ നിലവിലെ ജനറൽ സെക്രട്ടറിയെ ജില്ല ഭാരവാഹിയാക്കാനാണ് ധാരണയുണ്ടായിരുന്നതെന്നും എന്നാൽ ഇതിന് വിരുദ്ധമായി മറ്റൊരാളുടെ പേരാണ് നിർദേശിച്ചതെന്നും ആരോപണമുണ്ട്. നിലവിലെ ജനറൽ സെക്രട്ടറി പിന്നീട് യൂത്ത് ലീഗി​െൻറ പ്രതിനിധിയായാണ് ജില്ല ഭാരവാഹി പട്ടികയിൽ ഇടംപിടിച്ചത്. 28ന് കൗൺസിൽ വിളിച്ചുചേർത്ത് പുതിയ ജനറൽ സെക്രട്ടറിയെ തെരഞ്ഞെടുക്കാനായിരുന്നു തീരുമാനം. വാല്യക്കോട് എ.യു.പി സ്കൂൾ വാര്‍ഷികാഘോഷവും യാത്രയയപ്പും ഇന്ന് പേരാമ്പ്ര: വാല്യക്കോട് എ.യു.പി സ്‌കൂള്‍ 93ാം വാര്‍ഷികാഘോഷവും സർവിസിൽനിന്ന് വിരമിക്കുന്ന അധ്യാപകര്‍ക്കുള്ള യാത്രയയപ്പും ഷൈന്‍ നഴ്‌സറി ഫെസ്റ്റും തിങ്കളാഴ്ച നടക്കുമെന്ന് സ്വാഗതസംഘം ഭാരവാഹികള്‍ വാര്‍ത്തസമ്മേളനത്തില്‍ അറിയിച്ചു. തൊഴില്‍-എക്‌സൈസ് മന്ത്രി ടി.പി. രാമകൃഷ്ണന്‍ ഉദ്ഘാടനം ചെയ്യും. പ്രശസ്ത സാഹിത്യകാരന്‍ യു.കെ. കുമാരന്‍ മുഖ്യാതിഥിയായിരിക്കും. രതീപ് പാലേരിയുടെ സ്റ്റേജ് ഷോ, കുട്ടികളുടെ സംഗീതശിൽപം, കഥായാനം, മറ്റു കലാപരിപാടികള്‍ എന്നിവ അരങ്ങേറും. വാര്‍ത്തസമ്മേളനത്തില്‍ സ്വാഗതസംഘം ചെയര്‍മാന്‍ വി.വി. ദിനേശൻ, ജനറല്‍ കൺവീനര്‍ സി.കെ. പാത്തുമ്മ എന്നിവര്‍ സംബന്ധിച്ചു.
Show Full Article
TAGS:LOCAL NEWS 
Next Story