Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightസി.പി.എമ്മി​െൻറ...

സി.പി.എമ്മി​െൻറ തൊഴിലാളിവർഗ സ്വഭാവം നഷ്​ടപ്പെട്ടു ^ജി. ദേവരാജൻ

text_fields
bookmark_border
സി.പി.എമ്മി​െൻറ തൊഴിലാളിവർഗ സ്വഭാവം നഷ്ടപ്പെട്ടു -ജി. ദേവരാജൻ കോഴിക്കോട്: പാവപ്പെട്ടവരും തൊഴിലാളികളും പാർട്ടിയിൽനിന്ന് അകന്നുവെന്ന് സംസ്ഥാന സമ്മേളന റിപ്പോർട്ടിലൂടെ അംഗീകരിച്ച പശ്ചാത്തലത്തിൽ സി.പി.എമ്മി​െൻറ തൊഴിലാളിവർഗ സ്വഭാവം നഷ്ടപ്പെട്ടുെവന്ന് ഫോർവേഡ് ബ്ലോക്ക് ദേശീയ സെക്രട്ടറി ജി. ദേവരാജൻ. വിവിധ പാർട്ടികളിൽനിന്ന് ഫോർവേഡ് ബ്ലോക്കിൽ ചേർന്നവർക്കുള്ള അംഗത്വ വിതരണം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ഒരു പാർട്ടിയുടെ വർഗസ്വഭാവം നിശ്ചയിക്കുന്ന അടിസ്ഥാന ഘടകം പാർട്ടിയിലെ അംഗങ്ങൾ ഏതു ശ്രേണിയിൽപെട്ടവരാണ് എന്നതി​െൻറ അടിസ്ഥാനത്തിലാണ്. സി.പി.എം ഇപ്പോൾ ബൂർഷ്വാ-പെറ്റിബൂർഷ്വാ വിഭാഗങ്ങളെ പ്രതിനിധാനംചെയ്തിരിക്കുന്ന പാർട്ടിയായി മാറിയിരിക്കുന്നുവെന്നാണ് പാർട്ടി പ്രവർത്തന റിപ്പോർട്ട് സൂചിപ്പിക്കുന്നതെന്നും ദേവരാജൻ കുറ്റപ്പെടുത്തി. സംസ്ഥാന കമ്മിറ്റി അംഗം ദേവദാസ് കുട്ടമ്പൂര് അധ്യക്ഷത വഹിച്ചു. സംസ്ഥാന സെക്രേട്ടറിയറ്റ് അംഗം മനോജ് ശങ്കരനെല്ലൂർ മുഖ്യപ്രഭാഷണം നടത്തി. ജില്ല കൺവീനർ കായക്കൽ അഷ്റഫ്, കെ.പി. ബാലഗോപാലൻ, യൂസഫലി കോട്ടൂളി, വടകര വിജയൻ, ഗണേഷ് കാക്കൂർ, കെ.എം. ബീവി, ടി.കെ. സഫിയ എന്നിവർ സംസാരിച്ചു.
Show Full Article
TAGS:LOCAL NEWS 
Next Story