Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightകാക്കണഞ്ചേരി പണിയ...

കാക്കണഞ്ചേരി പണിയ കോളനിവാസികൾ ദുരിതക്കയത്തിൽ

text_fields
bookmark_border
ബാലുശ്ശേരി: കാക്കണഞ്ചേരി പണിയ കോളനിവാസികൾ ദുരിതത്തിൽ. എട്ടു കുടുംബങ്ങൾക്ക് രണ്ടു റേഷൻ കാർഡ് മാത്രമാണുള്ളത്. മാസത്തിൽ പകുതിയും പട്ടിണിയിൽ. കട്ടിപ്പാറ പഞ്ചായത്തിൽപ്പെട്ട തലയാട് ചീടിക്കുഴി കാക്കണഞ്ചേരി മലയിലെ എേട്ടാളം ആദിവാസി പണിയ കുടുംബങ്ങളാണ് കുടിവെള്ളം പോലുമില്ലാതെ പട്ടിണി കിടക്കുന്ന അവസ്ഥയിലേക്ക് നീങ്ങുന്നത്. എട്ടു കുടുംബങ്ങൾക്ക് ആകെ രണ്ടു റേഷൻ കാർഡാണ് അനുവദിച്ചിട്ടുള്ളത്. ഒരു കാർഡിൽ 11അംഗങ്ങളാണുള്ളത്. ഒരു മാസത്തേക്ക് 27 കിലോ അരിയും എട്ടു കിലോ ഗോതമ്പുമാണ് ഇവർക്കുള്ള റേഷൻ വിഹിതം. മാസത്തിൽ ആദ്യ ആഴ്ച തന്നെ വാങ്ങുന്ന ഇവരുടെ റേഷൻ സാധനങ്ങൾ രണ്ടാഴ്ചക്കുള്ളിൽ തന്നെ തീരുകയും ചെയ്യും. ബാക്കിയുള്ള പതിനഞ്ചോളം ദിവസങ്ങളിൽ കുട്ടികളടക്കമുള്ളവർ മിക്കവാറും പട്ടിണിയിലായിരിക്കും. 16 ഒാളം പിഞ്ചുകുട്ടികളും കോളനിയിലുണ്ട്. റേഷനില്ലാത്ത ദിവസങ്ങളിൽ ഉന്നക്കായയും മൂക്കാത്ത പപ്പായയുമാണ് കുട്ടികൾ ഭക്ഷണമാക്കുന്നത്. എേട്ടാളം കുടുംബങ്ങൾക്കായി പുതുതായി മൂന്ന് കോൺക്രീറ്റ് വീടുകൾ പണിതിട്ടുണ്ടെങ്കിലും വൈദ്യുതി പൂർണമായും എത്തിയിട്ടില്ല. പട്ടികജാതി-വർഗ വിഭാഗത്തിനായി മാസത്തിൽ 150 തൊഴിലവസരങ്ങൾ കൊടുക്കണമെന്നാണ് തൊഴിലുറപ്പ് പദ്ധതി നിയമം. എന്നാൽ, ഇതും ഇവർക്ക് അന്യമാണ്. പുറംപണിക്കും ഇവരെ ആരും വിളിക്കാറില്ല. പെൻഷൻ ആനുകൂല്യങ്ങളും കോളനിവാസികൾക്ക് എത്തിയിട്ടില്ല. കോളനിയിലെ 85 കഴിഞ്ഞ ചിരുതക്കും ഇതുവരെ ഒരു പെൻഷൻ ആനുകൂല്യവും ലഭിച്ചിട്ടില്ലെന്നാണ് പറയുന്നത്. ഇവിടത്തെ കുട്ടികൾക്കായി ഒരു ഏകാംഗ വിദ്യാലയം ഇവിടെ പ്രവർത്തിക്കുന്നുണ്ട്. കുട്ടികൾക്ക് വല്ലപ്പോഴും ആഹാരം ലഭിക്കുന്നത് ഇവിടെ നിന്നാണ്. പോഷകാഹാര കുറവ് കുട്ടികളെ ബാധിച്ചിട്ടുണ്ട്. കട്ടിപ്പാറ ഹെൽത്ത് സ​െൻററിൽനിന്നുള്ള ആരോഗ്യ വകുപ്പധികൃതർ കോളനിയിൽ വരുന്നുണ്ടെങ്കിലും വേണ്ടത്ര ശ്രദ്ധ പതിയുന്നില്ലെന്നാണാരോപണം. കോളനിയിലേക്കുള്ള റോഡും ഭാഗികമായി തകർന്നനിലയിലാണ്.
Show Full Article
TAGS:LOCAL NEWS 
Next Story