Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightമനുഷ്യസ്നേഹത്തി​െൻറ ...

മനുഷ്യസ്നേഹത്തി​െൻറ കൊടിയുയർത്തി ചേലേരി മമ്മുക്കുട്ടിക്ക

text_fields
bookmark_border
നടുവണ്ണൂർ: മതത്തിനും രാഷ്ട്രീയത്തിനുമപ്പുറത്ത് മനുഷ്യസ്നേഹത്തി​െൻറ ഉദാത്ത മാതൃകയാവുകയാണ് ചേലേരി മമ്മുക്കുട്ടി. കോട്ടൂർ പഞ്ചായത്തിലെ കല്ല് ചെത്തുതൊഴിലാളിയും ബി.ജെ.പി പ്രവർത്തകനുമായ കുറ്റിയുള്ളതിൽ വിനോദി​െൻറ സ്വപ്ന ഭവനത്തിന് നിറംപകർന്നതി​െൻറ സന്തോഷത്തിലാണ് മമ്മുക്കുട്ടിക്ക. വിനോദി​െൻറ ഗൃഹപ്രവേശനം ആയിരുന്നു ഞായറാഴ്ച. വർഷങ്ങളായി താൻ കൊണ്ടുനടന്ന സ്വപ്ന ഭവനം സഫലമാക്കിയത് ചേലേരി മമ്മുക്കുട്ടിയായിരുന്നു. ബി.ജെ.പിയുടെ സജീവപ്രവർത്തകനായ വിനോദി​െൻറ വീട് ദയനീയമായ അവസ്ഥയിലായിരുന്നു. കോഴിക്കോട് ജില്ല മുസ്‌ലിംലീഗ് കൗൺസിലറും വാർഡ് മെംബറുമായ ചേലേരി മമ്മുക്കുട്ടി വിനോദി​െൻറയും കുടുംബത്തി​െൻറയും അവസ്ഥ മനസ്സിലാക്കുകയും വീട് നിർമാണത്തിന് മുന്നിട്ടിറങ്ങുകയുമായിരുന്നു. കോട്ടൂർ പഞ്ചായത്തിലെ 11ാം വാർഡിൽ ബി.പി.എൽ വിഭാഗത്തിൽപ്പെട്ട വിനോദി​െൻറ വീട് നിർമാണത്തിന് ഏഴുലക്ഷം രൂപയാണ് ചേലേരി മമ്മുക്കുട്ടിയും ദുൈബയിൽ ജോലി ചെയ്യുന്ന മകൻ റിയാസ് ചേലേരിയും ചെലവഴിച്ചത്. ഇത് രണ്ടാമത്തെ വീടാണ് ചേലേരി മമ്മുക്കുട്ടി നിർമിച്ച് നൽകുന്നത്. മതവും രാഷ്ട്രീയവും വല്ലാത്ത ഇടപെടൽ നടത്തുന്ന പുതിയ കാലത്ത് വിനോദി​െൻറ ഗൃഹപ്രവേശനം മാനവസാഹോദര്യത്തി​െൻറ വലിയ സന്ദേശമാണ് നൽകുന്നത്. വാകയാട് ജി.എൽ.പി സ്കൂൾ സ്റ്റേജ് നിർമാണത്തിന് ഒരുലക്ഷം രൂപയും ലക്ഷംവീട്ടിൽ അബ്ദുല്ലയുടെ വീട് നിർമാണത്തിന് ഇന്ദിര ആവാസ് യോജനയുടെ രണ്ടുലക്ഷത്തിനു പുറമേ മൂന്നു ലക്ഷത്തി എൺപതിനായിരം രൂപ ഇദ്ദേഹം സ്വന്തമായി നൽകി. എഴുപത്തിനാലാം വയസ്സിലും ഹീറോ ഹോണ്ട സ്െപ്ലൻഡർ ബൈക്കിൽ വാർഡിൽ സജീവ വികസന പ്രവർത്തനത്തിലാണ് മമ്മുക്കുട്ടിക്ക.
Show Full Article
TAGS:LOCAL NEWS 
Next Story