Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightഒാ​റി​യ​ൻ​റ​ൽ...

ഒാ​റി​യ​ൻ​റ​ൽ ബാ​ങ്ക്​: 390 കോ​ടി​ തട്ടിയവരെ ക​ണ്ടെത്താൻ ഇൻറർപോൾ സ​ഹായം തേടും

text_fields
bookmark_border
ഇവർ നാലുവർഷം മുമ്പ് രാജ്യംവിട്ടതായി സൂചന ന്യൂഡൽഹി: ഒാറിയൻറൽ ബാങ്ക് ഒാഫ് കോമേഴ്സിൽ 390 കോടി രൂപയുടെ വായ്പ തിരിച്ചടക്കാതെ മുങ്ങിയ ദ്വാരകദാസ് സേഥ് ഇൻറർനാഷനൽ പ്രൈവറ്റ് ലിമിറ്റഡ് ഉടമകളെ കണ്ടെത്താൻ സി.ബി.െഎ ഇൻറർപോൾ സഹായം തേടും. കമ്പനി ഡയറക്ടർമാരായ സവ്യ സേഥ്, റീത സേഥ്, കൃഷ്ണകുമാർ സിങ്, രവിസിങ് എന്നിവരെ കുറിച്ച് ഒരു വിവരവും ലഭിക്കാത്ത സാഹചര്യത്തിലാണിത്. 2014 മുതൽ സവ്യ സേഥിനെയും മറ്റുള്ളവരെയും കുറിച്ച് വിവരമില്ലെന്നാണ് സി.ബി.െഎ അന്വേഷണത്തിൽ വ്യക്തമായത്. ഇവർ നേരത്തേതന്നെ ഇന്ത്യ വിെട്ടന്നാണ് സൂചന. 389.85 കോടിയുടെ വായ്പ തിരിച്ചടക്കാത്തതിനാൽ 2014ൽ ഒാറിയൻറൽ ബാങ്ക് കിട്ടാക്കടത്തിൽപെടുത്തിയിരുന്നു. തുടർന്ന് നടത്തിയ പരിശോധനയിൽ, വായ്പയെടുത്ത സ്ഥാപനം പ്രവർത്തിക്കാത്തത് ഉൾപ്പെടെയുള്ള കാര്യങ്ങൾ മനസ്സിലായി. ഇതി​െൻറ അടിസ്ഥാനത്തിൽ 2017 ആഗസ്റ്റിൽ സി.ബി.െഎക്ക് പരാതി നൽകി. എന്നാൽ, പഞ്ചാബ് നാഷനൽ ബാങ്കിലെ തട്ടിപ്പ് വിവാദമായതോടെയാണ് ഒാറിയൻറൽ ബാങ്കി​െൻറ പരാതിയിൽ കേസ് രജിസ്റ്റർ ചെയ്തത്.
Show Full Article
TAGS:LOCAL NEWS 
Next Story