Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightസംസ്​ഥാനത്ത്​ കാർഷിക...

സംസ്​ഥാനത്ത്​ കാർഷിക പ്രതിസന്ധി രൂക്ഷമെന്ന്​ സി.പി.എം സമ്മേളനം

text_fields
bookmark_border
തൃശൂർ: കേരളത്തിൽ കാർഷിക മേഖല ഗുരുതരമായ പ്രതിസന്ധി നേരിടുകയാെണന്ന് സി.പി.എം സംസ്ഥാന സമ്മേളനം അംഗീകരിച്ച പ്രമേയം. ദേശീയ തലത്തിലെ പ്രതിസന്ധിയുടെ ഭാഗമാണിത്. കേന്ദ്രസർക്കാറി​െൻറ നവ ഉദാരവത്കരണ സാമ്പത്തിക നയങ്ങളുടെ പ്രത്യാഘാതങ്ങൾ ഏറ്റവുമധികം അനുഭവിക്കുന്നത് കാർഷിക മേഖലയിലാെണന്നും പ്രമേയം ചൂണ്ടിക്കാട്ടുന്നു. ഉൽപന്ന വിലത്തകർച്ചയും ചാഞ്ചാട്ടവും കർഷകരുടെ ജീവിതം താറുമാറാക്കി. നെല്ല് ഉൾപ്പെടെ ഭക്ഷ്യവിളകളുടെ ഉൽപാദ കുറവ് സംസ്ഥാനത്തി​െൻറ ഭക്ഷ്യസുരക്ഷയെ ബാധിച്ചു. കൃഷിയെ മാത്രം ആശ്രയിച്ച് കഴിയുന്ന 39 ശതമാനത്തി​െൻറ ജീവിതം വഴിമുട്ടി. ഇൗ പ്രതിസന്ധി മറ്റുള്ളവരെയും ബാധിച്ചിട്ടുണ്ട്. കേരളത്തിന് അർഹമായ ഭക്ഷ്യധാന്യം അനുവദിക്കുന്നതിലും നെൽകൃഷി വികസന പദ്ധതികൾക്ക് ഫണ്ട് നൽകുന്നതിലും കേന്ദ്രം അലംഭാവം കാണിക്കുകയാണ്. നാളികേരം, റബർ കർഷകർ കടുത്ത പ്രതിസന്ധിയിലാണ്. സംസ്ഥാന സർക്കാർ കാർഷിക മേഖലയെ സംരക്ഷിക്കാൻ ഇടപെടലുകൾ മുന്നോട്ടു വെച്ചിട്ടുണ്ട്. എന്നാൽ, മോദി സർക്കാർ നവ ഉദാരവത്കരണ നയം മാറ്റാതെ കാർഷിക പ്രതിസന്ധി പരിഹരിക്കാനാകില്ല. മത്സ്യത്തൊഴിലാളികളുടെ പ്രശ്നം സവിശേഷ പ്രാധാന്യത്തോടെ കണ്ട് പരിഹാര നടപടി കാര്യക്ഷമമാക്കണമെന്ന് സി.പി.എം സംസ്ഥാന സമ്മേളനം ആവശ്യപ്പെട്ടു.
Show Full Article
TAGS:LOCAL NEWS 
Next Story