Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightചെങ്ങോട്മലയുടെ...

ചെങ്ങോട്മലയുടെ സംരക്ഷണം ജനങ്ങൾ ഏറ്റെടുക്കണം ^ടി.പി. രാജീവൻ

text_fields
bookmark_border
ചെങ്ങോട്മലയുടെ സംരക്ഷണം ജനങ്ങൾ ഏറ്റെടുക്കണം -ടി.പി. രാജീവൻ കൂട്ടാലിട: സ്വകാര്യവ്യക്തി കരിങ്കൽ ഖനനം നടത്താൻ ശ്രമിക്കുന്ന കോട്ടൂർ പഞ്ചായത്തിലെ ചെങ്ങോടുമലയുടെ സംരക്ഷണം ജനങ്ങൾ ഏറ്റെടുക്കണമെന്ന് എഴുത്തുകാരൻ ടി.പി. രാജീവൻ ആവശ്യപ്പെട്ടു. ചെങ്ങോടുമല സംരക്ഷണ സമിതി കൂട്ടാലിടയിൽ സംഘടിപ്പിച്ച ജനകീയ കൂട്ടായ്മ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. കുന്നുകളും മലകളും നാടി​െൻറ സംസ്കാരത്തി​െൻറ അവിഭാജ്യ ഘടകമാണ്. ഇത് പരിഗണിക്കാതെ കപട വികസനത്തി​െൻറ പേരിൽ ഇവ നശിപ്പിക്കുന്നത് സാമൂഹിക വിരുദ്ധ പ്രവർത്തനമാണ്. ചെങ്ങോടുമലയിൽ നടന്നുകൊണ്ടിരിക്കുന്ന ക്വാറി പ്രവർത്തനത്തെക്കുറിച്ച് മനസ്സിലാക്കിയിട്ടും കുറ്റകരമായ മൗനം പാലിക്കുന്ന അധികാരികളും ജനപ്രതിനിധികളും രാഷ്ട്രീയ നേതൃത്വങ്ങളും ആരുടെ പക്ഷത്താണെന്ന് ജനം തിരിച്ചറിയണമെന്നും അദ്ദേഹം പറഞ്ഞു. കക്ഷിരാഷ്ട്രീയത്തിനും ജാതിമത ചിന്തകൾക്കും അതീതമായി നാട്ടുകാർ സമരരംഗത്തിറങ്ങണമെന്നും രാജീവൻ ആഹ്വാനം ചെയ്തു. സി. ഷീബ ടീച്ചർ അധ്യക്ഷത വഹിച്ചു. പ്രഫ. സി.വി. കുമാരൻ, മദ്രാസ് ഐ.ഐ.ടിയിലെ അധ്യാപിക ബിജിത തമ്പി, പി.കെ. മധു എന്നിവർ സംസാരിച്ചു. എം.പി. അനിൽകുമാർ നന്ദി പറഞ്ഞു.
Show Full Article
TAGS:LOCAL NEWS 
Next Story