Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightനമ്മുടേത് ചോരയുടെ...

നമ്മുടേത് ചോരയുടെ രുചിയറിഞ്ഞ സമൂഹം ^എം. മുകുന്ദൻ

text_fields
bookmark_border
നമ്മുടേത് ചോരയുടെ രുചിയറിഞ്ഞ സമൂഹം -എം. മുകുന്ദൻ കോഴിക്കോട്: ചോരയുടെ രുചിയറിഞ്ഞ സമൂഹമാണ് നമ്മുടേതെന്ന് സാഹിത്യകാരൻ എം. മുകുന്ദൻ. മോഷ്ടിച്ചുവെന്നതിന് തെളിവുപോലുമില്ലാത്ത ഒരാളെ തലതല്ലിപ്പൊട്ടിച്ച് കൊലപ്പെടുത്തുന്ന കാലമാണിത്. ശരീരം കാണുമ്പോൾ ഒന്നു വിരൽചൂണ്ടാൻ പോലും തോന്നാത്ത ഒരാളെ വിവിധ മതത്തിലും രാഷ്ട്രീയപാർട്ടിയിലും പെട്ട 16 പേർ ക്രൂരമായി കൊന്നൊടുക്കിയിരിക്കുന്നു. ഷുഹൈബ് എന്ന ചെറുപ്പക്കാര​െൻറ കൊലപാതകം ഒരുവശത്തും മധുവെന്ന ആദിവാസി യുവാവി​െൻറ കൊലപാതകം മറുവശത്തുമുണ്ട്. ഇതിനെല്ലാമെതിരെ പാർട്ടി, ജാതി, മത ചിന്തകൾക്കതീതമായ നിലപാടെടുക്കാനുള്ള കരുത്തും ധൈര്യവും നമുക്കുണ്ടാവണമെന്നും മുകുന്ദൻ പറഞ്ഞു. ലിറ്ററേച്ചർ ഫൗണ്ടേഷൻ സംഘടിപ്പിച്ച വി.ആർ. സുധീഷ് ഫെസ്റ്റിവൽ സമാപന ചടങ്ങ് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. പുരസ്കാരങ്ങളല്ല എഴുത്തുകാരനെ സൃഷ്ടിക്കുന്നതെന്നും പുരസ്കാരം കൊണ്ടുമാത്രം എഴുത്തുകാരന് നിലനിൽക്കാനാവില്ലെന്നും മുകുന്ദൻ പറഞ്ഞു. വായനക്കാര​െൻറ മനസ്സിലുള്ള സ്ഥാനമാണ് എഴുത്തുകാരനുണ്ടാവേണ്ടത്. മിക്ക പുരസ്കാരങ്ങൾക്കു പിന്നിലും പലതരം കൃത്രിമത്വങ്ങളും ചരടുവലികളുമുണ്ടാകും. പലപ്പോഴും പ്രായവും രോഗവുമാണ് പുരസ്കാരത്തിന് മാനദണ്ഡമാവുക. ഒരെഴുത്തുകാരൻ പ്രായമായിക്കിടന്നാൽ അദ്ദേഹത്തിന് ഒന്നും നൽകിയില്ലല്ലോ എന്നു പറഞ്ഞ് നാം പുരസ്കാരം നൽകും. എന്നാൽ, പുരസ്കാരത്തേക്കാൾ എത്രയോ വലുതാണ് സൗഹൃദ കൂട്ടായ്മകൾ. രാഷ്്ട്രീയപരമായി ശരിയുള്ള കാര്യങ്ങൾ എഴുതിയാൽ പുരസ്കാരം നേടാനും സ്ഥാപന‍ങ്ങളുടെ തലപ്പത്തെത്താനും കഴിയും. എന്നാൽ, വി.ആർ. സുധീഷ് അങ്ങനെ ചെയ്യുന്നതിനു പകരം ത​െൻറ നിലപാടുകൾ സ്വതന്ത്രമായി എഴുതിയെന്നും മുകുന്ദൻ കൂട്ടിച്ചേർത്തു. റനീഷ് പേരാമ്പ്ര അധ്യക്ഷത വഹിച്ചു. പി.വി. ഗംഗാധരൻ, സതീഷ് ഉണ്ണികൃഷ്ണൻ, രേഖ സതീഷ്, എന്നിവർ സംസാരിച്ചു. കെ.പി. വിജയകുമാർ സ്വാഗതവും വി.ആർ. സുധീഷ് മറുമൊഴിയും നടത്തി. സമാപന ദിവസം വി.ആർ. സുധീഷ്: കഥയുടെ തലമുറ, കവി ഭാഷണം, പെൺസൗഹൃദ സദസ്സ് തുടങ്ങിയ സെഷനുകളിലായി കൽപറ്റ നാരായണൻ, ഡോ. ഖദീജ മുംതാസ് തുടങ്ങിയവർ പങ്കെടുത്തു. വി.ആർ. സുധീഷി​െൻറ വിവിധ പുസ്തകങ്ങളുടെ പ്രകാശനവും സൂഫി-ഖവാലി സംഗീത സദസ്സും നടത്തി.
Show Full Article
TAGS:LOCAL NEWS 
Next Story