Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightഅക്രമരാഷ്​ട്രീയക്കാരെ...

അക്രമരാഷ്​ട്രീയക്കാരെ കൈവെടിയണം ^മുനവ്വറലി ശിഹാബ് തങ്ങള്‍

text_fields
bookmark_border
അക്രമരാഷ്ട്രീയക്കാരെ കൈവെടിയണം -മുനവ്വറലി ശിഹാബ് തങ്ങള്‍ കോഴിക്കോട്: രാഷ്ട്രീയത്തി​െൻറ പേരില്‍ എതിര്‍ ചേരിയിലുള്ളവരെ കൊന്നുതള്ളുന്ന പാർട്ടിയെയും ആശയത്തെയും കൈവെടിയാന്‍ ജനം തയാറാകണമെന്ന് മുസ്‌ലിം യൂത്ത് ലീഗ് സംസ്ഥാന പ്രസിഡൻറ് മുനവ്വറലി ശിഹാബ് തങ്ങള്‍ പറഞ്ഞു. യൂത്ത് ലീഗ് ജില്ല കമ്മിറ്റി നടത്തിയ മുഖാമുഖം പരിപാടി ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. കോണ്‍ഗ്രസ് പ്രവര്‍ത്തകന്‍ ശുഹൈബി​െൻറ കൊലപാതകം ഏറ്റവും ഒടുവിലത്തേതാകണമെന്നും ഇനിയൊരു കൊലപാതകം കേരളത്തില്‍ സംഭവിക്കാതിരിക്കാന്‍ ഇത്തരം പാര്‍ട്ടികളെ ജനാധിപത്യമാര്‍ഗത്തില്‍ പ്രതിരോധിക്കുകയാണ് പോംവഴിയെന്നും അദ്ദേഹം പറഞ്ഞു. യൂത്ത് ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി പി.കെ. ഫിറോസ്, ട്രഷറര്‍ എം.എ. സമദ്, സീനിയര്‍ വൈസ് പ്രസിഡൻറ് നജീബ് കാന്തപുരം, ഫൈസല്‍ ബാഫഖി തങ്ങൾ, പി.എ. അഹമ്മദ് കബീര്‍ എന്നിവര്‍ സംബന്ധിച്ചു.
Show Full Article
TAGS:LOCAL NEWS 
Next Story