Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightനല്ലളം കിഴ്വനപ്പാടം...

നല്ലളം കിഴ്വനപ്പാടം റോഡ് നാടിന് സമർപ്പിച്ചു

text_fields
bookmark_border
ഫറോക്ക്: നല്ലളം കിഴ്വനപ്പാടം റോഡ് ഉദ്ഘാടനം ചെയ്തു. ഏറെ നാളായുള്ള നാട്ടുകാരുടെ സ്വപ്നമാണ് ഇതോടെ യാഥാര്‍ഥ്യമായത്. വര്‍ഷങ്ങളായി ഡ്രൈനേജ് സ്ലാബിട്ടു മൂടി ഗതാഗത യോഗ്യമാക്കണമെന്ന നാട്ടുകാരുടെ ആവശ്യത്തിനാണ് പരിഹാരമായത്. നൂറിലധികം കുടുംബങ്ങളാണ് ഈ മേഖലയില്‍ താമസിക്കുന്നത്. കോർപറേഷൻ 42ാംവാർഡിൽ ജനങ്ങൾ തിങ്ങിപ്പാർക്കുന്ന പ്രദേശത്തുകൂടി കടന്നുപോകുന്ന ഡ്രൈനേജ് തുറന്നുകിടക്കുന്ന രൂപത്തിലായിരുന്നു. ഇതിനോട് തൊട്ടുരുമ്മിയുള്ള വീതികുറഞ്ഞ നടപ്പാതയായിരുന്നു നാട്ടുകാരുടെ യാത്രാമാർഗം. മഴക്കാലത്ത് ഡ്രൈനേജിൽ വെള്ളം നിറഞ്ഞുകവിഞ്ഞ് നടപ്പാതയിലേക്ക് വെള്ളമെത്തും. നടപ്പാതയും ഡ്രൈനേജും തിരിച്ചറിയാനാകാതെ വിദ്യാർഥികൾ ഉൾപ്പെടെ ഒട്ടേറെ പേർ ഡ്രൈനേജിൽ വീണ് അപകടത്തിൽപെടുന്നത് പതിവാണ്. കൗൺസിലർ എം. കുഞ്ഞാമുട്ടി മൂന്നു ഘട്ടങ്ങളിലായി 25 ലക്ഷം രൂപ വാർഡ് - പ്ലാൻ ഫണ്ടിൽ ഉൾപ്പെടുത്തി ചെറിയ വാഹനങ്ങൾ പോകുന്ന രീതിയിൽ ഡ്രൈനേജ് സ്ലാബിട്ട് മൂടി ജയന്തി റോഡിലേക്ക് ലിങ്ക് ചെയ്തിരിക്കുകയാണ്. നേരത്തേയുണ്ടായ നാല് അടിയോളം വീതിയുള്ള നടവഴികൂടി പ്രയോജനപ്പെടുത്തിയതോടെ റോഡിന് രണ്ടര മീറ്റർ വീതിയായി. ഉദ്ഘാടനം കൗൺസിലർ എം. കുഞ്ഞാമുട്ടി നിർവഹിച്ചു. മുൻ കൗൺസിലർ സബിതാ കോടി അധ്യക്ഷത വഹിച്ചു. പി.ടി. സിദ്ദീഖ്, വി.പി. ഇബ്രാഹീം, പി.പി. മൊയ്തീൻ, പി. അബ്ദുൽ ലത്തീഫ്, എം. കലാം, കെ. അർഷാദ്, കെ. മുനീർ, പി.പി. അഫ്സൽ, എം. ജഹാംഗീർ, ഇ.പി. അഷറഫ്, ആബിദ് തടത്തിൽ, വി.പി. അസീസ്, വി. അഷറഫ്, കോയ, റഹൂഫ് എന്നിവർ സംസാരിച്ചു എം.എം. അക്ബറിനെ നിരുപാധികം വിട്ടയക്കുക- പ്രതിഷേധ സംഗമം സംഘടിപ്പിച്ചു ഫറോക്ക്: എം.എം. അക്ബറിനെ നിരുപാധികം വിട്ടയക്കണമെന്നാവശ്യപ്പെട്ട് സോളിഡാരിറ്റി - എസ്.ഐ.ഒ ഫറോക്ക് ഏരിയ കമ്മിറ്റികളുടെ സംയുക്താഭിമുഖ്യത്തിൽ ഫറോക്ക് ടൗണിൽ പ്രതിഷേധ സംഗമം സംഘടിപ്പിച്ചു. ജമാഅത്തെ ഇസ്ലാമി ഏരിയ സെക്രട്ടറി നബീൽ ചാലിയം ഉദ്ഘാടനം ചെയ്തു. സോളിഡാരിറ്റി ഏരിയ പ്രസിഡൻറ് ടി. ഷജി നാസ് അധ്യക്ഷത വഹിച്ചു. പി.ബി.എം ഫർമീസ് മുഖ്യപ്രഭാഷണം നടത്തി. സംഗമത്തോടനുബന്ധിച്ച് ഫറോക്കിൽ പ്രകടനം നടത്തി. എസ്.ഐ.ഒ ഏരിയ പ്രസിഡൻറ് പി. മുബാറക്, ടി. അതീഖ് റഹ്മാൻ, ഇർഫാൻ രാമനാട്ടുകര, വി.കെ. സാദിഖലി, ആർ.യു. ഷാനിബ് എന്നിവർ നേതൃത്വം നൽകി.
Show Full Article
TAGS:LOCAL NEWS 
Next Story