Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightവിദ്യാർഥികൾ...

വിദ്യാർഥികൾ വ്യാപാരികളായി ക്ലാസ് മുറികളിലെ കുട്ടിച്ചന്തയിൽ ഗ്രാമീണ ഉൽപന്നങ്ങൾ

text_fields
bookmark_border
ഫറോക്ക്: വിദ്യാർഥികൾ ഒരു ദിനം വ്യാപാരികളായി. ഉപഭോക്താക്കളായി രക്ഷിതാക്കളും അധ്യാപകരും സഹപാഠികളും കൂട്ടമായെത്തിയപ്പോൾ ക്ലാസ് മുറികളിലെ കുട്ടി ചന്തയിലെ കച്ചവടം പൊടിപൊടിച്ചു. നല്ലളം എ.യു.പി സ്കൂളിലാണ് നിത്യോപയോഗ സാധനങ്ങളുടെ പ്രദർശനവും വിപണനവും നടന്നത്. പി.ടി.എയുടെയും അധ്യാപകരുടെയും നേതൃത്വത്തിൽ നടത്തിയ കുട്ടിച്ചന്തയിൽ വിദ്യാർഥികൾ നിർമിച്ച സോപ്, ജാം, പച്ചക്കറികൾ, അച്ചാർ, മെഴുകുതിരി തുടങ്ങിയവ വിപണനത്തിന് ഒരുക്കിയിരുന്നു. കൂടാതെ, ഭക്ഷ്യമേളയും നടത്തി. യു.ആർ.സി ട്രെയിനർ വിനോദ് ആദ്യ വിൽപന നടത്തി. പി.ടി.എ പ്രസിഡൻറ് അബ്ദുൾ നവാസ് അധ്യക്ഷത വഹിച്ചു. എകെ. ജയശ്രീ, കെ. അബ്ദുൾ കബീർ, സി.കെ. അനുഷ എന്നിവർ സംസാരിച്ചു.
Show Full Article
TAGS:LOCAL NEWS 
Next Story