Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightമുക്കം കടവ് ചെറുപുഴയിൽ ...

മുക്കം കടവ് ചെറുപുഴയിൽ ജനകീയ തടയണ നിർമിച്ചു

text_fields
bookmark_border
മുക്കം: കാരശ്ശേരി ഗ്രാമപഞ്ചായത്ത് മുക്കം കടവിലെ ചെറുപുഴയിൽ നാട്ടുകാർ ജനകീയ പങ്കാളിത്തത്തോടെ തടയണ നിർമിച്ചു. ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് വി.കെ. വിനോദ് പ്രവൃത്തി ഉദ്‌ഘാടനം ചെയ്തു. വി. മുഹമ്മദലി, വെളുത്തേടത്ത് കരീം, ജാഫർ അടുക്കത്തിൽ, റാഫി നല്ലക്കണ്ടി, റസാഖ് നടുവിലേടത്ത, കുട്ടിമാൻ, മൊയ്‌തീൻ കുട്ടി, രാമൻകുട്ടി മോയി, രജീഷ് പുതിയോട്ടിൽ തുടങ്ങിയവർ നേതൃത്വം നൽകി. പ്രതിഷേധ പ്രകടനം മുക്കം: ആദിവാസി യുവാവ് മധുവിനെ മോഷണക്കുറ്റമാരോപിച്ച് മർദിച്ച് കൊന്നതിനെതിരെ ഡി.വൈ.എഫ്.െഎ കാരശ്ശേരി നോർത്ത് മേഖല കമ്മിറ്റി പ്രതിഷേധ പ്രകടനം സംഘടിപ്പിച്ചു. ബ്ലോക്ക് എക്സിക്യൂട്ടീവ് അംഗം വിപിൻ കാരമൂല ഉദ്ഘാടനം ചെയ്തു. വിഷ്ണു കളരിക്കണ്ടി അധ്യക്ഷത വഹിച്ചു. മേഖല സെക്രട്ടറി ഹുനൈസ് സ്വാഗതവും ജിഷ്ണു വത്സൻ നന്ദിയും പറഞ്ഞു.
Show Full Article
TAGS:LOCAL NEWS 
Next Story