Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightഅറിവി​െൻറ ഉത്സവം...

അറിവി​െൻറ ഉത്സവം 'ശാസ്ത്രയാൻ' 26, 27 തീയതികളില്‍

text_fields
bookmark_border
കോഴിക്കോട്: പൊതുവിദ്യാഭ്യാസ യജ്ഞത്തി​െൻറ ഭാഗമായി തിരഞ്ഞെടുക്കുന്ന കോളജുകളില്‍ സംഘടിപ്പിക്കുന്ന 'ശാസ്ത്രയാൻ'ആരോഗ്യ-ശാസ്ത്ര-വിദ്യാഭ്യാസ സാംസ്‌കാരിക പ്രദര്‍ശനത്തിന് കോടഞ്ചേരി ഗവ. കോളജ് വേദിയാവുന്നു. 26, 27 തീയതികളിലായാണ് ശാസ്ത്രയാന്‍ പ്രദര്‍ശനം. പ്രദര്‍ശനത്തി​െൻറ ഉദ്ഘാടനം തിങ്കളാഴ്ച രാവിലെ 10ന് ജില്ല കലക്ടര്‍ യു.വി. ജോസ് നിര്‍വഹിക്കുമെന്ന് സംഘാടകര്‍ വാര്‍ത്തസമ്മേളനത്തില്‍ അറിയിച്ചു. ദേശീയ ഉന്നത വിദ്യാഭ്യാസ മിഷനും സംസ്ഥാന സര്‍ക്കാറും സംയുക്തമായാണ് പരിപാടി സംഘടിപ്പിക്കുന്നത്. രാവിലെ 10 മുതല്‍ അഞ്ചുവരെ സൗജന്യ പ്രവേശനമുണ്ടാകും. കോളജി​െൻറ നേട്ടങ്ങള്‍, കണ്ടുപിടിത്തങ്ങള്‍, സൗകര്യങ്ങള്‍, നടപ്പാക്കിയ ഗവേഷണ പദ്ധതികള്‍, ഭാവി പരിപാടികള്‍ എന്നിവ പൊതുസമൂഹത്തിന് നേരിട്ടറിയാനുള്ള അവസരമാണ് പ്രദര്‍ശനത്തിലൂടെ ഒരുക്കുന്നത്. കൂടാതെ, വിവിധ സര്‍ക്കാര്‍-സര്‍ക്കാറിതര വിദ്യാഭ്യാസ ഗവേഷണ സ്ഥാപനങ്ങള്‍ തയാറാക്കുന്ന സ്റ്റാളുകളും ഉണ്ടായിരിക്കും. കോഴിക്കോട് മെഡിക്കൽ കോളജ്, സുവോളജിക്കല്‍ സര്‍വേ ഓഫ് ഇന്ത്യ, മേഖല ശാസ്ത്രകേന്ദ്രം, സി.ഡബ്ല്യൂ.ആർ.ഡി.എം, സമുദ്രവിഭവ ഗവേഷണ കേന്ദ്രം, ശാസ്ത്ര സാഹിത്യ പരിഷത്ത്, നിറവ് വേങ്ങേരി, കേരള സംസ്ഥാന വൈദ്യുതി ബോര്‍ഡ്, വനംവകുപ്പ്, വിവിധ ബാങ്കുകള്‍ എന്നിവയുടെ സ്റ്റാളുകള്‍ സന്ദര്‍ശിക്കാനുള്ള അവസരവുമുണ്ട്. ഇതോടൊപ്പം കോഴിക്കോട് ഹെല്‍പ്പിങ് ഹാന്‍ഡ്‌സി​െൻറ നേതൃത്വത്തില്‍ നടക്കുന്ന സൗജന്യ വൃക്കരോഗ നിര്‍ണയക്യാമ്പ്, ജലവിഭവ വകുപ്പി​െൻറ ജല ഗുണനിലവാര പരിശോധന, എക്‌സൈസ് വകുപ്പി​െൻറ ലഹരിവിരുദ്ധ ക്ലാസുകള്‍, എം.എസ്. സ്വാമിനാഥന്‍ ഗവേഷണ സ്ഥാപനം നല്‍കുന്ന ആധുനിക കൃഷി പരിശീലനം എന്നിവയും മലയോരഗ്രാമത്തി​െൻറ തനതു ഭക്ഷ്യവിഭവങ്ങള്‍ ലഭ്യമാവുന്ന ഭേക്ഷ്യാത്സവ സ്റ്റാളുകളും പ്രദര്‍ശനത്തിലുണ്ട്. വാർത്ത സമ്മേളനത്തില്‍ സ്വാഗതസംഘം ചെയര്‍മാന്‍ വി.ഡി. ജോസഫ്, ജന. കോഓഡിനേറ്റര്‍ ഡോ. എം.വി. സുമ, പ്രിന്‍സിപ്പൽ ഡോ. എസ്. ജയശ്രീ, ഡോ. സി. കൃഷ്ണന്‍, ടി. ജോബിരാജ് എന്നിവര്‍ പങ്കെടുത്തു.
Show Full Article
TAGS:LOCAL NEWS 
Next Story