Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightബസ് സര്‍വിസ്...

ബസ് സര്‍വിസ് കാര്യക്ഷമമാക്കണം

text_fields
bookmark_border
കുറ്റിച്ചിറ: പ്രദേശത്തെ വിദ്യാലയങ്ങളിലേക്ക് പഠനത്തിനായി വിവിധയിടങ്ങളില്‍ നിന്നുമെത്തുന്ന വിദ്യാർഥികള്‍ക്ക് ഉപയോഗപ്പെടുത്താനാകുംവിധം പ്രദേശത്തെ ബസ് സര്‍വിസ് കാര്യക്ഷമമാക്കുകയും സ്‌കൂള്‍ സമയം കണക്കിലെടുത്ത് ബസ് സമയങ്ങളില്‍ ക്രമീകരണം നടത്തുകയും വേണമെന്ന് പരപ്പില്‍ എം.എം. വൊക്കേഷനല്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ പി.ടി.എ. ജനറല്‍ ബോഡി യോഗം ആവശ്യപ്പെട്ടു. കോതി, ചക്കുംകടവ്, പയ്യാനക്കല്‍, കപ്പക്കൽ, മീഞ്ചന്ത, മാത്തോട്ടം, ബേപ്പൂർ, ഗാന്ധി റോഡ്, അരക്കിണർ, മാങ്കാവ് തുടങ്ങിയ പ്രദേശങ്ങളില്‍ നിന്നും ആയിരക്കണക്കിന് കുട്ടികളാണ് പരപ്പില്‍ എം.എം സ്കൂൾ, കാലിക്കറ്റ് ഗേള്‍സ് വൊക്കേഷനല്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍, കുറ്റിച്ചിറ ഗവ. ഹയര്‍ സെക്കന്‍ഡറി സ്‌കൂൾ, ഹിമായത്തുല്‍ ഇസ്ലാം ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ എന്നിവിടങ്ങളിലേക്ക് പഠനത്തിനായി എത്തുന്നത്. സ്‌കൂള്‍ ബസ് സമ്പ്രദായം ചെലവേറിയതും സാധാരണക്കാരുടെ മക്കള്‍ക്ക് താങ്ങാന്‍ പറ്റാത്തതുമാണ്. വിഷയത്തെ ഗൗരവത്തിലെടുത്ത് അധികാരികളും ബസുടമകളും ക്രമീകരണങ്ങള്‍ക്കായി നടപടികള്‍ കൈക്കൊള്ളണമെന്നും യോഗം ആവശ്യപ്പെട്ടു. പി.ടി.എ പ്രസിഡൻറ് ടി.വി. സക്കീര്‍ ഹുസൈന്‍ അധ്യക്ഷത വഹിച്ചു. പ്രധാനാധ്യാപകൻ സി.സി. ഹസ്സന്‍ , വി.എച്ച്.‍എസ്.എസ് പ്രിന്‍സിപ്പല്‍ ആമിന, എച്ച്.എസ്.എസ് പ്രിൻസിപ്പൽ ജലീൽ എന്നിവർ സംസാരിച്ചു.
Show Full Article
TAGS:LOCAL NEWS 
Next Story