Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightപച്ചപ്പിനായി...

പച്ചപ്പിനായി പദ്ധതികളൊരുങ്ങുന്നു: പെരുമണ്ണയിൽ ജൈവവൈവിധ്യ ഗ്രാമസഭ ചേർന്നു

text_fields
bookmark_border
പന്തീരാങ്കാവ്: നാടി​െൻറ പച്ചപ്പ് തിരിച്ചുപിടിക്കാൻ പദ്ധതികൾ ആസൂത്രണം ചെയ്യുന്നതിന് പെരുമണ്ണയിൽ ജൈവ വൈവിധ്യ പ്രത്യേക ഗ്രാമസഭ ചേർന്നു. സന്നദ്ധപ്രവർത്തകർ, പുഴസംരക്ഷകർ, ആസൂത്രണ വിദഗ്ധർ തുടങ്ങിയവരെ പങ്കെടുപ്പിച്ചാണ് 'പ്രകൃതിക്കൊപ്പം' ഗ്രാമസഭ ചേർന്നത്. പെരുമൺപുറ വിഷ്ണു ക്ഷേത്രത്തിന് സമീപം ആൽത്തറച്ചുവട്ടിൽ നടന്ന ഗ്രാമസഭ സംസ്ഥാന ജൈവ വൈവിധ്യ ബോർഡ് ചെയർമാൻ എസ്.സി. ജോഷി ഉദ്ഘാടനം ചെയ്തു. ജൈവവൈവിധ്യ പ്രവർത്തനങ്ങൾക്കായി പെരുമണ്ണ പഞ്ചായത്തിന് അഞ്ചുലക്ഷം അനുവദിക്കുമെന്ന് അദ്ദേഹം പറഞ്ഞു. ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് കെ. അജിത അധ്യക്ഷത വഹിച്ചു. 'പ്രകൃതിക്കൊപ്പം' ഗ്രാമസഭയിൽ വാർഡ്തല ജലസുരക്ഷ സമിതികൾ രൂപവത്കരിച്ചു. മലകളെ പച്ച പുതപ്പിക്കാൻ പുതിയ പദ്ധതി, ശേഷിക്കുന്ന മലകളെ സംരക്ഷിക്കുക, നാടൻ പശുക്കളുടെ സംരക്ഷണത്തിന് കൺസോർട്യം, മാമ്പുഴ തീരത്ത് ബയോ പാർക്ക് തുടങ്ങിയ വിഷയങ്ങളിൽ പദ്ധതി രൂപവത്കരണ ചർച്ചകളാണ് നടന്നത്. ചോലക്കുളങ്ങളെ സംരക്ഷിക്കുക, വലിയ കെട്ടിടനിർമാണങ്ങൾക്ക് നിയന്ത്രണം, കയർ ഭൂവസ്ത്രമണിയിച്ച് തോടുകളെ സംരക്ഷിക്കുക, പ്രകൃതിസംരക്ഷണ പ്രവർത്തനങ്ങളിൽ കുട്ടികളുടെ പങ്കാളിത്തം ഉറപ്പാക്കുക, ജൈവ വൈവിധ്യങ്ങൾ പരിപാലിക്കുന്ന ഉടമകൾക്ക് പ്രത്യേക സഹായങ്ങൾ നൽകുക തുടങ്ങിയ നിർദേശങ്ങളുയർന്നു. എൻ.വി. ബാലൻ നായർ, സി. ഉഷ, ശോഭനകുമാരി, കുമ്മങ്ങൽ അഹമ്മദ്, ഉഷാകുമാരി കരിയാട്ട്, രാജീവ് പെരുമൺപുറ, എം. മോഹനൻ, ബയോഡൈവേഴ്സിറ്റി മാനേജ്മ​െൻറ് കമ്മിറ്റി ജില്ല കോഒാഡിനേറ്റർ സുരേന്ദ്രനാഥ്, അംഗങ്ങളായ പി.പി. വിജയകുമാർ, ഡോ. ഇ. വിശ്വനാഥൻ എന്നിവർ സംസാരിച്ചു. പെരുമൺപുറയിൽ കുളം നിർമിക്കാൻ നാലു സ​െൻറ് ഭൂമി സൗജന്യമായി നൽകിയ വാസുദേവൻ നമ്പൂതിരിയെ ചടങ്ങിൽ ആദരിച്ചു. സെക്രട്ടറി സാദിഖ് മഹദൂം സ്വാഗതം പറഞ്ഞു.
Show Full Article
TAGS:LOCAL NEWS 
Next Story