Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightസൗത്ത്​​ ബീച്ചിലെ...

സൗത്ത്​​ ബീച്ചിലെ കൊല; സി.സി.ടി.വി കാമറകളിൽ തെളിവുകളില്ല

text_fields
bookmark_border
കോഴിക്കോട്: ഗുജറാത്തി തെരുവിനടുത്ത് സൗത്ത് ബീച്ചിൽ കുറ്റിച്ചിറ വയലിൽ ഇത്താക്കാൻറകം അബ്ദുൽ അസീസ് (58) എന്ന അസുവിനെ വധിച്ച കേസിൽ 12 പേരെ പൊലീസ് ചോദ്യം ചെയ്തു. സൗത്ത് ബീച്ച് ഭാഗത്തുള്ള മൂന്ന് സി.സി.ടി.വി കാമറകൾ പരിശോധിച്ചെങ്കിലും അന്വേഷണത്തിന് സഹായമായതൊന്നും കിട്ടിയില്ലെന്നാണ് പൊലീസ് പറയുന്നത്. രാത്രി കടപ്പുറത്ത് കിടന്നുറങ്ങുന്നവരാണ് ചോദ്യം ചെയ്യപ്പെട്ടവരിൽ ഏറെയും. ടൗണ്‍ സി.ഐ പി.എം. മനോജി​െൻറ നേതൃത്വത്തിലുള്ള സംഘത്തിനാണ് അന്വേഷണച്ചുമതല. മൂക്കും വായയും അടച്ചുപിടിച്ച് അസുവിനെ ശ്വാസംമുട്ടിച്ച്‌ കൊന്നതായാണ് പോസ്റ്റ്മോര്‍ട്ടം പ്രാഥമിക റിപ്പോർട്ടി​െൻറ അടിസ്ഥാനത്തിൽ പൊലീസ് വിലയിരുത്തൽ. തലയിലുള്ള രണ്ടു മുറിവുകൾ മരണകാരണമല്ലെന്നാണ് കരുതുന്നത്. കഴുത്തില്‍ കനമുള്ള വസ്തുകൊണ്ട് അമര്‍ത്തിയതായും കാണുന്നു. ഹോളോബ്രിക്‌സി​െൻറ ഭാഗം മൃതദേഹത്തിനടുത്തുനിന്ന് കണ്ടെത്തിയിട്ടുണ്ട്. അസു മരിച്ച സ്ഥലത്ത് നിർത്തിയിട്ട ലോറിയുടെ ൈഡ്രവർ വൈകുന്നേരംതന്നെ വണ്ടി ബീച്ചിൽ നിർത്തി കക്കോടിയിലെ വീട്ടിലേക്ക് പോയതായാണ് മൊഴിനൽകിയത്. സംഭവത്തില്‍ ലഹരിമാഫിയയുടെ പങ്കും അന്വേഷിക്കുന്നുണ്ട്. നേരത്തേ, മയക്കുമരുന്ന് കേസിൽ പിടിയിലായ അസു ജയിൽവാസത്തിന് ശേഷം സൗത്ത് ബീച്ച് ഭാഗത്ത് സ്ഥിരമായി എത്താറുണ്ടെന്നാണ് പൊലീസിന് കിട്ടിയ വിവരം.
Show Full Article
TAGS:LOCAL NEWS 
Next Story