Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightവായിക്കുകയെന്നത്...

വായിക്കുകയെന്നത് ബാധ്യതയല്ല, വായിപ്പിക്കുകയെന്നത് എഴുത്തുകാര​െൻറ ബാധ്യത ^എം.ടി

text_fields
bookmark_border
വായിക്കുകയെന്നത് ബാധ്യതയല്ല, വായിപ്പിക്കുകയെന്നത് എഴുത്തുകാര​െൻറ ബാധ്യത -എം.ടി കോഴിക്കോട്: വായിക്കുകയെന്നത് വായനക്കാര​െൻറ ബാധ്യതയല്ലെങ്കിലും വായിപ്പിക്കുക എന്നത് എഴുത്തുകാര​െൻറ ഉത്തരവാദിത്തമാണെന്ന് എം.ടി. വാസുദേവൻ നായർ. ആദ്യം മുതൽ ഭംഗിയായി ഈ ബാധ്യത വി.ആർ. സുധീഷ് നിലനിർത്തിയിട്ടുണ്ടെന്നും എം.ടി പറഞ്ഞു. ലിറ്ററേച്ചർ ഫൗണ്ടേഷൻ സംഘടിപ്പിച്ച വി.ആർ സുധീഷ് ഫെസ്റ്റിവൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ആത്മവിശ്വാസം മാത്രമല്ല, ആത്മവിമർശനവും സുധീഷിനുണ്ട്. പത്രാധിപരായിരിക്കുന്ന കാലത്ത് ത​െൻറ കൈയിൽ നീണ്ട കഥ ഏൽപിച്ച് വായിക്കാനാവശ്യപ്പെട്ട സുധീഷ് മൂന്നാം ദിവസം കഥയിൽ മാറ്റം വരുത്താനുണ്ടെന്നും മടക്കിത്തരണമെന്നും ആവശ്യപ്പെട്ട് തന്നെ സമീപിച്ചിരുന്നു. ഞാനെഴുതിയതാണ് ആദിയും അന്ത്യവുമെല്ലാം എന്നു വിചാരിക്കുന്നവരുടെ കാലത്താണ് എഴുതിയതിൽ തിരുത്തുമായി അദ്ദേഹം വന്നതെന്നും എം.ടി പറഞ്ഞു. സുധീഷിന് ഭാഷയോടുള്ള പ്രതിബദ്ധതയുള്ളതുകൊണ്ടാണ് അദ്ദേഹത്തി​െൻറ കഥകൾ നാം വായിക്കുന്നതെന്നും എം.ടി പറഞ്ഞു. വി.ആർ. സുധീഷിനെക്കുറിച്ച് രജനി സുബോധ് എഴുതിയ 'കഥയുടെ പ്രപഞ്ച വഴികൾ' എന്ന പുസ്തകം സുഷമ ബിന്ദുവിന് നൽകി എം.ടി പ്രകാശനം ചെയ്തു. കഥയുടെ തലക്കെട്ട് നൽകുന്നതിൽ ഏറെ വിദഗ്ധനാണ് സുധീഷെന്ന് സംസ്ഥാന സാഹിത്യ അക്കാദമി പ്രസിഡൻറ് ൈവശാഖൻ മുഖ്യപ്രഭാഷണത്തിൽ പറഞ്ഞു. മേയർ തോട്ടത്തിൽ രവീന്ദ്രൻ അധ്യക്ഷത വഹിച്ചു. പി.ജെ ജോഷ്വ, റനീഷ് പേരാമ്പ്ര, ഒ.പി. സുരേഷ് എന്നിവർ സംസാരിച്ചു. പുസ്തകോത്സവം പത്രപ്രവർത്തക യൂനിയൻ സംസ്ഥാന പ്രസിഡൻറ് കമാൽ വരദൂർ ഉദ്ഘാടനം ചെയ്തു. പാട്ടുസംസാരം-വര എന്ന പരിപാടി വി.ടി. മുരളി ഉദ്ഘാടനം ചെയ്തു. പോൾ കല്ലാനോട്, വിൽസൺ സാമുവൽ, ആർ. മോഹനൻ, ഇ. സുധാകരൻ, മനീഷ് ഒഞ്ചിയം, കെ.പി. വിജയകുമാർ എന്നിവർ സംസാരിച്ചു. സംഗീത സന്ധ്യയും അരങ്ങേറി. ഫെസ്റ്റിവൽ ഞായറാഴ്ച സമാപിക്കും.
Show Full Article
TAGS:LOCAL NEWS 
Next Story