Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightമൊഫ്യൂസിൽ...

മൊഫ്യൂസിൽ ബസ്​സ്​റ്റാൻഡിലെ സംഘർഷം: മൂന്നുപേർ റിമാൻഡിൽ

text_fields
bookmark_border
കോഴിക്കോട്: വ്യാഴാഴ്ച വൈകീട്ട് മൊഫ്യൂസിൽ ബസ്സ്റ്റാൻഡിലുണ്ടായ സംഘർഷത്തിൽ പൊലീസിനെ ആക്രമിച്ച കേസിൽ മൂന്നുപേർ റിമാൻഡിൽ. സി.െഎ.ടി.യു അംഗങ്ങളായ തോപ്പയിൽ സ്വദേശി സുബൈർ (32), നടക്കാവ് സ്വദേശി കോയമോൻ (35), കല്ലായി സ്വദേശി ആസിഫ്(38) എന്നിവരെയാണ് കോടതിൽ ഹാജരാക്കി റിമാൻഡ് ചെയ്തത്. പൊലീസിനെ ആക്രമിച്ച കേസിൽ 15ഒാളം പേർക്കെതിരെയും അനുമതിയില്ലാതെ പ്രകടനം നടത്തിയതിന് കണ്ടാലറിയാവുന്ന 100 പേർക്കെതിരെയുമാണ് കസബ പൊലീസ് കേസെടുത്തത്. എസ്.െഎയെ മർദിച്ചതിന് കസ്റ്റഡിയിലെടുത്ത സി.െഎ.ടി.യു നേതാവിനെ ചുമട്ടുതൊഴിലാളികൾ ബലംപ്രയോഗിച്ച് മോചിപ്പിച്ചിരുന്നു. ഇയാൾക്കെതിരെയും പൊലീസ് കേസെടുത്തിരുന്നെങ്കിലും പിടികൂടാനായിട്ടില്ല. വ്യാഴാഴ്ച ൈവകീട്ട് നാലോടെയാണ് സംഭവങ്ങളുടെ തുടക്കം. കണ്ണൂരിലേക്ക് യാത്ര പുറപ്പെടുന്ന ബസി​െൻറ പിൻ സീറ്റിനടിയിലേക്ക് ചുമട്ടുതൊഴിലാളി സാധനങ്ങൾ എടുത്തെറിഞ്ഞത് സീറ്റിലിരുന്ന ട്രാഫിക് സ്റ്റേഷനിലെ അഡീഷനൽ എസ്.െഎ ബാബുരാജി​െൻറ കാലിൽ ചെന്ന് വീഴുകയായിരുന്നു. ഇതോടെ എസ്.െഎയും തൊഴിലാളിയും തമ്മിൽ തർക്കമാവുകയും സംഭവം അടിപിടിയിൽ കലാശിക്കുകയുമായിരുന്നു. സംഘർഷത്തിൽ എസ്.െഎമാരുൾെപ്പടെ അഞ്ച് പൊലീസുകാർക്കും ചുമട്ടുതൊഴിലാളികൾക്കും പരിക്കേറ്റിരുന്നു. എന്നാൽ, പൊലീസ് തങ്ങളെ അകാരണമായി മർദിക്കുകയായിരുന്നുെവന്ന് തൊഴിലാളികൾ പറയുന്നു. അറസ്റ്റ് ചെയ്ത തൊഴിലാളികളെ വിട്ടയക്കണമെന്നും കേസ് പിൻവലിക്കണമെന്നും ആവശ്യപ്പെട്ട് സംയുക്ത ട്രേഡ് യൂനിയനുകളുെട നേതൃത്വത്തിൽ ശനിയാഴ്ച രാവിലെ കമീഷണർ ഒാഫിസിലേക്ക് മാർച്ച് സംഘടിപ്പിക്കുമെന്ന് സംഘടന ഭാരവാഹികൾ അറിയിച്ചു.
Show Full Article
TAGS:LOCAL NEWS 
Next Story