Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightകെട്ടിട ശിലാസ്ഥാപനവും...

കെട്ടിട ശിലാസ്ഥാപനവും വാർഷികവും

text_fields
bookmark_border
നന്തിബസാർ: പുറക്കാട് ദാറുൽ ഖുർആൻ 28ന് നടക്കും. പള്ളിക്കര പുറക്കാട് റോഡിനുസമീപം വിദ്യാതീരം കാമ്പസിൽ നിർമിക്കുന്ന ദാറുൽ ഖുർആൻ കെട്ടിടത്തി​െൻറ ശിലാസ്ഥാപനം വൈകീട്ട് നാലിന് വഖഫ് ബോർഡ്‌ ചെയർമാൻ പാണക്കാട്‌ സയ്യിദ്‌ റഷീദലി ഷിഹാബ് തങ്ങൾ നിർവഹിക്കും. കെ.എൻ.എം സംസ്ഥാന വൈസ് പ്രസിഡൻറ് ഡോ. ഹുസൈൻ മടവൂർ വിശിഷ്ടാതിഥിയായിരിക്കും. ജമാഅത്തെ ഇസ്‌ലാമി സംസ്ഥാന സെക്രട്ടറി പി.പി. അബ്ദുറഹിമാൻ പെരിങ്ങാടി അധ്യക്ഷത വഹിക്കും. രാവിലെ നടക്കുന്ന വനിത സമ്മേളനം ജമാഅത്തെ ഇസ്‌ലാമി വനിത വിഭാഗം സംസ്ഥാന കമ്മിറ്റി അംഗം സഫിയ ഷറഫിയ്യയും വിദ്യാർഥികൾക്കുള്ള അനുമോദന സമ്മേളനം കുറ്റ്യാടി കുല്ലിയ്യത്തുൽ ഖുർആൻ വൈസ് പ്രിൻസിപ്പൽ മുഹമ്മദ്‌ ഹുസൈൻ സഖാഫിയും ഉദ്ഘാടനം ചെയ്യും.
Show Full Article
TAGS:LOCAL NEWS 
Next Story